image

6 Feb 2025 10:04 AM

Kerala

സഹകരണ സംഘങ്ങളിലെ പരിശോധനകൾ ഇനി ഡിജിറ്റൽ

MyFin Desk

inspections in cooperative societies are now digital
X

സഹകരണ വകുപ്പിൻ്റെ പ്രവർത്തനം കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിൻ്റെയും ഭാഗമായി സഹകരണ സംഘങ്ങളിലെ പരിശോധനകൾ പൂർണമായി ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറുകയാണെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. പരിശോധനകൾക്ക് വേണ്ടിയുള്ള മൊബൈൽ അപ്ലിക്കേഷനും, പരിശോധനകൾ തത്സമയം വിലയിരുത്തുന്നതിനും നടപടിയെടുക്കുന്നതിനും വേണ്ടിയുള്ള വെബ് ആപ്ലിക്കേഷനും, പരിശോധനകളുടെ വിശദംശങ്ങൾ ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള മൊബൈൽ അപ്ലിക്കേഷനും അടങ്ങുന്ന കോ -ഓപ്പറേറ്റീവ് ഇൻസ്‌പെക്ഷൻ മാനേജ്മെന്റ് അപ്ലിക്കേഷൻ (CIMA) സംവിധാനമാണ് നടപ്പിലാക്കുന്നതെന്ന്‌ മന്ത്രി വ്യക്തമാക്കി.

സഹകരണ വകുപ്പിന്റെ റെഗുലേറ്ററി പ്രവർത്തങ്ങൾ കാര്യക്ഷമമാക്കുക, ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറക്കുക, പരിശോധന നടപടിക്രമങ്ങളുടെ കാലതാമസം പൂർണമായി ഒഴിവാക്കി പരിശോധനയും തുടര്‍ നടപടികളും പുര്‍ണമായും സുതാര്യവും ഡിജിറ്റലുമാക്കാന്‍ ഇതുവഴി സാധിക്കും. ഉദ്യോഗസ്ഥർ സംഘത്തിൽ പോയി തന്നെ ഇൻസ്പെക്ഷൻ നടത്തുന്നു എന്ന് ഉറപ്പുവരുത്താനും പരിശോധന വേഗത്തിൽ പുര്‍ത്തീകരിക്കുന്നതിനും ഈ സംവിധാനം സഹായകരമാകും.