29 July 2023 5:30 PM IST
Summary
- രാജ്യത്തിന്റെ പല ഭാഗങ്ങളിലായി 100 പുത്തന്‍ സ്റ്റോറുകള്‍ മാക്സ് ഫാഷന്‍ തുറക്കും
ഫാഷന്‍ വസ്ത്ര ബാന്‍ഡായ മാക്സിന്റെ രാജ്യത്തെ ഏറ്റവും വലിയ സ്റ്റോര്‍ കൊച്ചിയില്‍ തുറന്നു. പാലാരിവട്ടം ബൈപാസിലെ ചക്കരപ്പറമ്പില്‍ സിനിമാതാരം ഹണി റോസ് ഉദ്ഘാടനം ചെയ്തു. 23,88 ചതുരശ്രയടി വിസ്തീര്‍ണമുള്ളതാണ് സ്റ്റോര്‍. കേരളത്തിലെ മാക്സിന്റെ 52 ാമത് സ്റ്റോറാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്.
മികച്ച വസ്ത്രങ്ങള്‍ പരമാവധി കുറഞ്ഞ വിലയില്‍ ലഭ്യമാക്കുമെന്ന് മാക്സ് റീജണല്‍ ബിസിനസ് ഹെഡ് അനീഷ് കുമാര്‍ പറഞ്ഞു. 129 രൂപ മുതല്‍ വിലയുള്ള വസ്ത്രങ്ങള്‍ ലഭ്യമാണ്. സ്‌റ്റൈലിഷ് വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ആക്സസറികള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ഉത്സവകാലങ്ങള്‍ക്ക് അനുയോജ്യമായ പുതിയ ശേഖരവുമുണ്ട്.
കേരളത്തിലെ സ്റ്റോറുകളുടെ എണ്ണം 100 ലേക്ക് എത്തിക്കുമെന്ന് കേരള മാര്‍ക്കറ്റിംഗ് മാനേജര്‍ ടി.എസ്. ജിത്തു പറഞ്ഞു. കേരളത്തിലെ വിപണി വികസിപ്പിക്കുന്നതിനും ദക്ഷിണേന്ത്യയിലെ തങ്ങളുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായാണ് കമ്പനി കൊച്ചിയില്‍ പുതിയ സ്റ്റോര്‍ തുറന്നത്.
സ്റ്റോര്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി മറൈന്‍െ ഡ്രൈവില്‍ 6,400 ചതുരശ്രയടി വിസ്തൃതിയില്‍ വസ്ത്രങ്ങള്‍ കൊണ്ട് പൂക്കളം തീര്‍ത്തു. എണ്ണായിരത്തിലധികം വസ്ത്രങ്ങള്‍ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്.
2006ല്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആദ്യത്തെ സ്റ്റോര്‍ ആരംഭിച്ചുകൊണ്ടാണ് കമ്പനി ഇന്ത്യയില്‍ പ്രവേശിച്ചത്. നിലവില്‍ ഇന്ത്യയിലെ 200 നഗരങ്ങളിലായി 465-ലധികം സ്റ്റോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ആഗോളതലത്തില്‍ 19 രാജ്യങ്ങളിലായി 850-ലധികം സ്റ്റോറുകള്‍ കമ്പനിക്കുണ്ട്.
സിനിമ കലാസംവിധായിക ദുന്ദു ക്യൂറേറ്റ് ചെയ്തു. പൂക്കളത്തിന് ഉപയോഗിച്ച വസ്ത്രങ്ങള്‍ നിര്‍ദ്ധനരായ കുട്ടികള്‍ക്ക് ഓണപ്പുടവയായി വിതരണം ചെയ്യും. മാക്സ് ഫാഷന്‍ റിജിയണല്‍ ഹെഡ് അനീഷ് കുമാര്‍, സീനിയര്‍ വൈസ് പ്രസിഡന്റ് വൈഭവ്, റിജിയണല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ടി.എസ്. ജിത്തു, ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ് )സുനില്‍ ചൗഹാന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ രഞ്ജിത്ത് കൃഷ്ണന്‍, എസ്.ഒ.എസ് വില്ലേജ് പ്രതിനിധി ഡാലിയ എന്നിവര്‍ പങ്കെടുത്തു.