image

23 Feb 2024 10:51 AM GMT

Kerala

കേരളത്തെ ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുന്നു; 9 പദ്ധതികള്‍ക്ക് അനുമതി

MyFin Desk

7.54 crore sanctioned for 9 projects
X

Summary

  • 9 പദ്ധതികള്‍ക്ക് ഭരണാനുമതി
  • നാല് ജില്ലകളിലായി പദ്ധതികൾ
  • ടുറിസം സാധ്യതയുള്ള പ്രദേശങ്ങളുടെ പുരോഗതി സാധ്യമാക്കുന്നതാണ് പദ്ധതി


കേരളത്തെ ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിന്റെ ഭാഗമായി 9 പദ്ധതികള്‍ക്ക് ടൂറിസം വകുപ്പ് അനുമതി നല്‍കി.

കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ടൂറിസത്തിന്റെ വികസന സാധ്യതയുള്ള പ്രദേശങ്ങളുടെ പുരോഗതി സാധ്യമാക്കുന്നതാണ് പദ്ധതി.

ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ആകെ 7,55,43,965 രൂപയുടെ പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്.

നദീതീരങ്ങള്‍, ഇക്കോടൂറിസം, പൈതൃക സ്ഥലങ്ങള്‍ എന്നിവയെ സുസ്ഥിരവും തദ്ദേശീയ വികസനം സാധ്യമാക്കുന്നതുമായ സര്‍ക്കാരിന്റെ നയത്തോടു ചേരുന്ന പദ്ധതികളായിട്ടാണ് ഇവ നടപ്പാക്കുന്നത്.

പദ്ധതികളും തുകയും

പെരളശേരി റിവര്‍ വ്യൂ പാര്‍ക്ക് പാറപ്രം റെഗുലേറ്റര്‍കംബ്രിഡ്ജ് (99,21,324 രൂപ), തലശേരി ഫോര്‍ട്ട് വാക്ക് (99,99,999 രൂപ) എന്നിവയാണ് കണ്ണൂര്‍ ജില്ലയില്‍ പദ്ധതികള്‍.

നമ്പിക്കുളം ഇക്കോ ടൂറിസം പദ്ധതി (72,32,600 രൂപ), സര്‍ഗാലയ ഇന്റഗ്രേറ്റഡ് ടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമായുള്ള ഫള്‍ക്രം സാന്‍ഡ് ബാങ്ക് (60,00,000 രൂപ), കോഴിക്കോട് നഗരത്തിലെ അന്‍സാരി പാര്‍ക്ക് നവീകരണം (99,99,999 രൂപ), കടലുണ്ടിയിലെ കാവുംകുളം കുളത്തിന്റെ സൗന്ദര്യവത്കരണം (99,16,324 രൂപ), കൊയിലാണ്ടിയിലെ അകലാപ്പുഴ ബോട്ട് ജെട്ടി നവീകരണം എന്നിവയാണ് കോഴിക്കോട് ജില്ലയിലെ പദ്ധതികള്‍.

പാലക്കാട് വാടിക ഉദ്യാനം (75,00,000 രൂപ), തൃശൂരിലെ നെഹ്‌റു പാര്‍ക്ക് നവീകരണം (99,99,000) എന്നിവയാണ് മറ്റ്‌ പദ്ധതികള്‍.