8 Feb 2024 8:30 AM GMT
Summary
- രാജ്യത്തെ പ്രമുഖ മെഷീന്‍ നിര്‍മ്മാണ സ്ഥാപനങ്ങള്‍ എക്‌സ്‌പോയില്‍ പങ്കെടുക്കും
- ഏറ്റവും പുതിയ ട്രെന്‍ഡുകളും മെഷീനറികളുടെ ലൈവ് ഡെമോയും പ്രദര്‍ശിപ്പിക്കും
- 6 ഡോമുകളായി പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സെക്ടര്‍ അടിസ്ഥാനത്തിലാണ് പ്രദർശനം
വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന മെഷിനറി എക്സ്പോ 2024 ഈ മാസം 10 മുതല്‍ 13 വരെ കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുന്ന മെഷീനറികള്‍ പ്രദര്‍ശിപ്പിക്കുകയാണ് എക്സ്പോയുടെ ലക്‌ഷ്യം.
166 സ്റ്റാളുകളിലായി രാജ്യത്തെ നൂറിലേറെ പ്രമുഖ മെഷീന്‍ നിര്‍മ്മാണ സ്ഥാപനങ്ങള്‍ എക്‌സ്‌പോയില്‍ പങ്കെടുക്കും.
മെഷീന്‍ ടൂളുകള്‍, ഓട്ടോമേഷന്‍ ടെക്‌നോളജീസ്, സിഎന്‍സി മെഷീനുകളും സിസ്റ്റങ്ങളും, എസ്പിഎമ്മുകള്‍, അഗ്രോ അധിഷ്ഠിത, അപ്പാരല്‍, ഇലെക്ട്രിക്കല്‍ - ഇലക്ട്രോണിക്‌സ്, ജനറല്‍എഞ്ചിനീയറിംഗ് മെഷീനുകള്‍,പാക്കേജിങ്, പ്രിന്റ്‌റിങ് ആന്‍ഡ് 3ഡി പ്രിന്റ്‌റിങ്, വിവിധ മേഖലകള്‍ക്കായുള്ള മറ്റ് നൂതന പ്രോസസ്സിംഗ്, പാക്കേജിംഗ് മെഷീനറികള്‍ എന്നിവയിലെ ഏറ്റവും പുതിയ ട്രെന്‍ഡുകളും മെഷീനറികളുടെ ലൈവ് ഡെമോയും പ്രദര്‍ശിപ്പിക്കും.
സാങ്കേതിക വികസനം,സാങ്കേതിക വാണിജ്യ വിശദാംശങ്ങള്‍ എന്നിവയെക്കുറിച്ചു നേരിട്ടുള്ള വിവരങ്ങള്‍ ലഭിക്കാന്‍ ഭാവി സംരംഭകര്‍ക്ക് പ്രദര്‍ശനം സഹായകമാകും. ഹെവി മെഷീനറികളുടെ പ്രദര്‍ശനനത്തിനു 5000 സ്‌ക്വയര്‍ ഫീറ്റ് ഏരിയയില്‍ പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
6 ഡോമുകളായി പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സെക്ടര്‍ അടിസ്ഥാനത്തിലാണ് എക്‌സ്‌പോയുടെ പ്രദർശനം.
സംരംഭകര്‍ക്ക് മെഷീന്‍ നിര്‍മ്മാതാക്കളുമായി ആശയ വിനിമയം നടത്താനും മെഷീനുകളുടെ പ്രവര്‍ത്തനവും ടെക്‌നോളജിയും നേരിട്ട് കണ്ടു പഠിക്കാനും മെഷീനറി എക്‌സ്‌പോ അവസരമൊരുക്കും.