image

3 Dec 2024 3:05 PM GMT

Kerala

കോട്ടയം ലുലു റെഡി! ആദ്യദിനം തന്നെ ഗംഭീര ഓഫറുകള്‍, ഉദ്ഘാടനത്തിന് ഇനി വെറും 10 നാൾ

MyFin Desk

കോട്ടയം ലുലു റെഡി! ആദ്യദിനം തന്നെ ഗംഭീര ഓഫറുകള്‍, ഉദ്ഘാടനത്തിന് ഇനി വെറും 10 നാൾ
X

കേരളത്തിലെ ലുലു ഗ്രൂപ്പിന്‍റെ അഞ്ചാമത്തെ ഷോപ്പിംഗ് മാള്‍ കോട്ടയത്ത് ഡിസംബർ 14ന് തുറക്കും. 15 മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം. കോട്ടയം എ സി റോഡിന് സമീപം മണിപ്പുഴയിലാണ് പുതിയ മാള്‍ സ്ഥിതി ചെയ്യുന്നത്.

പാലക്കാട്, കോഴിക്കോട് എന്നിവയ്ക്ക് സമാനമായി ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്റ്റ് എന്നിവയെല്ലാം കോട്ടയത്തെ മിനി മാളിലുണ്ടാകും. 1.4 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ലുലു ഹൈപ്പർമാർക്കറ്റായിരിക്കും കോട്ടയം ലുലു മാളിന്റേയും ശ്രദ്ധാ കേന്ദ്രം. രണ്ട് നിലകളിലായി 3.22 ലക്ഷം ചതുരശ്ര അടിയിലാണ് കോട്ടയത്തെ ലുലുമാൾ നിർമിച്ചിരിക്കുന്നത്. മൾട്ടി-ലെവൽ പാർക്കിങ് സൗകര്യത്തിൽ ഒരേസമയം 1,000 വാഹനങ്ങൾ പാർക്ക് ചെയ്യാം. ഉദ്ഘാടനത്തോടനുബന്ധിച്ച് വമ്പൻ ഓഫറുകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഫറുകളെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലുലു ഹൈപ്പർ മാർക്കറ്റിനും ഫാഷൻ സ്റ്റോറിനും പുറമേ വമ്പൻ ബ്രാന്‍റുകളുടെ ഷോപ്പുകളും കോട്ടയത്തെ ലുലുവിലുണ്ട്. എസ്‌ഡബ്ല്യുഎ ഡയമണ്ട്‌സ്, സെലിയോ, ലൂയിസ് ഫിലിപ്പ്, വാൻ ഹ്യൂസെൻ, മാമേർത്ത് എന്നിവയുൾപ്പെടെ ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ, ബ്യൂട്ടീ എന്നീ മേഖലയിലുടനീളമുള്ള 20-ലധികം പ്രാദേശിക, ദേശീയ, അന്തർദേശീയ ബ്രാൻഡുകള്‍ സജ്ജമായിട്ടുണ്ട്. കുട്ടികളുടെ വിനോദത്തിനായി ഫൺട്യൂറയുമുണ്ടാകും. 500 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്നതാണ് ഫുഡ് കോർട്ട്.