image

22 Jan 2024 9:20 AM GMT

Kerala

അഹമ്മദാബാദിലും, ചെന്നൈയിലും ചുവടുറപ്പിച്ച് ലുലു

MyFin Desk

Lulu has established in ahmedabad and chennai
X

Summary

  • 4,000 കോടി രൂപ ചെലവില്‍ നിർമ്മിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍
  • ഈ മാസം അവസാനം ഹൈദരാബാദിൽ പുതിയ ഷോപ്പിംഗ് മാൾ തുറക്കും
  • വിവിധ സംസ്ഥാനങ്ങളിലായി ഷോപ്പിംഗ് മാളുകളും, ഭക്ഷ്യ സംസ്കരണവും തുടങ്ങും


ലുലു ഗ്രൂപ്പ് അഹമ്മദാബാദിൽ ഷോപ്പിംഗ് മാള്‍ നിർമ്മിക്കാൻ ഒരുങ്ങുന്നു. ഈ മാളിന്റെ നിര്‍മ്മാണം 2024-ല്‍ തന്നെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്പി റിംഗ് റോഡിലാണ് മാളിന്റെ നിര്‍മ്മാണത്തിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്.

4,000 കോടി രൂപ ചെലവില്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിക്കുന്ന മാള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളില്‍ ഒന്നായി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. 300-ലധികം ദേശീയ, അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍, 3,000 പേർക്ക് ഇരിക്കാവുന്ന വിശാലമായ ഫുഡ് കോർട്ട്, 15-സ്ക്രീൻ മൾട്ടിപ്ലക്സ്, കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള വിനോദങ്ങൾക്ക് ഫൺട്യൂറ എന്നിങ്ങനെ ആകര്‍ഷകമായ സൗകര്യങ്ങൾ ഈ മാളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിവിശാലമായ പാര്‍ക്കിങ് സൗകര്യം, അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍, ആകര്‍ഷകമായ ഇന്‍റീരിയര്‍ ഡിസൈന്‍ എന്നിവയെല്ലാം ചേര്‍ന്ന അവിശ്വസനീയമായ ഒരു ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യാനാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

ലുലു ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ യൂസഫ് അലി ഈ ഭീമമായ പദ്ധതിയെക്കുറിച്ച് കഴിഞ്ഞ വർഷം വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിൽ ആണ് പ്രഖ്യാപിച്ചത്. മാളിന്റെ മാതൃക മേളയിൽ പ്രദർശിപ്പിച്ചതും വൻ ജനശ്രദ്ധ നേടിയിരുന്നു.

അഹമ്മദാബാദിലും, ചെന്നൈയിലും ഏറ്റവും വലിയ ഷോപ്പിംഗ് മാളുകള്‍ നിർമ്മിക്കാൻ പോവുകയാണെന്നും. ഈ മാസം അവസാനം ഹൈദരാബാദിൽ പുതിയ ഷോപ്പിംഗ് മാൾ തുറക്കും എന്നും കൂടാതെ വിവിധ സംസ്ഥാനങ്ങളിലായി ഷോപ്പിംഗ് മാളുകളും, ഭക്ഷ്യ സംസ്കരണവും തുടങ്ങും എന്നും യൂസഫലി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.