13 Nov 2024 3:39 PM GMT
ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്ക് അംഗത്വം പുനഃസ്ഥാപിക്കാം
കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളിൽ 2022 മാർച്ച് മുതൽ തുടർന്നുള്ള മാസങ്ങളിൽ അംശദായ അടവ് മുടങ്ങിയതിനാൽ അംഗത്വം റദ്ദായ അംഗങ്ങൾക്ക് നവംബർ 15 മുതൽ ഡിസംബർ 15 വരെ പിഴ സഹിതം അംശദായം ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കാം.
മുൻകാലങ്ങളിൽ അദാലത്ത് വഴി അംഗത്വം പുതുക്കിയിട്ടുള്ളവരും നിലവിൽ സജീവ അംഗങ്ങൾ അല്ലാത്തവരുമായവർക്ക് അംഗത്വം പുതുക്കാം. ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ അംഗത്വ പാസ് ബുക്ക്, അംഗത്വം റദ്ദായ കാലയളവ് മുതൽ പ്രസ്തുത മാസം വരെ ടിക്കറ്റ് വിറ്റതിന്റെ കണക്ക് (ഒരു മാസം 25,000 രൂപ എന്ന നിരക്ക്) രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്നു മാസത്തെ വൗച്ചർ എന്നിവ സഹിതം അംഗങ്ങൾക്ക് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ നേരിട്ടെത്തി അംഗത്വം പുനഃസ്ഥാപിക്കാം.
അംഗത്വം പുതുക്കാൻ എത്തുന്ന അംഗങ്ങൾ ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്നവരാണെന്നുള്ള സാക്ഷ്യപത്രം കൂടി സമർപ്പിക്കണം.
വിശദവിവരങ്ങൾക്ക്: 0471-2325582, 8330010855.