26 April 2024 10:29 AM IST
Summary
- സംസ്ഥാനത്ത് ശക്തമായ പോളിംഗ്
- വടകര, തിരുവന്തപുരം, തൃശ്ശൂര്‍ മണ്ഡലങ്ങളില്‍ കനത്ത പോളിംഗ്
- ലോകസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണ് ഇന്ന് നടക്കുന്നത്.
സംസ്ഥാനത്ത് 20 ലോകസഭാ മണ്ഡലങ്ങളിലും പോളിംഗ് മുന്നേറുന്നു. ആദ്യത്തെ ഒരു മണിക്കൂറില്‍ കനത്ത പോളിംഗാണ് സംസ്ഥാനത്ത് ഒട്ടിമിക്ക മണ്ഡലങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാവിലെ അഞ്ചര മുതല്‍ മോക്ക് പോളിംഗ് നടത്തിയിരുന്നു. പല സ്ഥലങ്ങളിലും വോട്ടിംഗ് മെഷീന്‍ തകരാരിലായിട്ടുണ്ട്. എട്ട് മണി വരെയുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍, വടകര,തിരുവനന്തപുരം, മലപ്പുറം എറണാകുളം മണ്ഡലങ്ങളാണ് കൂടുതല്‍ പോളിംഗ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാവേലിക്കര, പത്തനംതിട്ട മണ്ഡലങ്ങളില്‍ രണ്ട ശതമാനത്തില്‍ താഴെയാണ് പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.
കേരളത്തിനൊപ്പം മറ്റ് 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളില്‍ കൂടി ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്. ഫലപ്രഖ്യാപനം ജൂണ്‍ നാലിനാണ് നടക്കുക.