19 March 2024 11:07 AM IST
Kerala
ലോക്‌സഭാ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മാര്‍ച്ച് 25 വരെ അപേക്ഷിക്കാം
MyFin Desk
Summary
ഈ വര്‍ഷം ഏപ്രില്‍ ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കാണ് അര്‍ഹത
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടുന്നതിനായി 25-നു രാത്രി 12 വരെ അപേക്ഷിക്കാം.
ഈവര്‍ഷം ഏപ്രില്‍ ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കാണ് അര്‍ഹത.നേരത്തേ ജനുവരി ഒന്നിന് 18 വയസ്സാകുന്നവരുടെ അപേക്ഷയാണു പരിഗണിച്ചത്.
തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇളവനുവദിച്ചത്.
അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ സമര്‍പ്പിക്കാം.
ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി.എല്‍.ഒ.) മുഖേനെയോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍.വി.എസ്.പി. പോര്‍ട്ടല്‍, വോട്ടര്‍ ഹെല്‍പ്പ്ലൈന്‍ ആപ്പ് വഴിയോ അപേക്ഷ സമര്‍പ്പിക്കാം.
വോട്ടര്‍പ്പട്ടികയിലെ തിരുത്തലുകള്‍, മരിച്ചവരെ ഒഴിവാക്കല്‍, താമസസ്ഥലം മാറ്റല്‍ തുടങ്ങിയവയ്ക്കുള്ള അവസരം ശനിയാഴ്ച അവസാനിച്ചു.