14 May 2024 5:15 AM GMT
Summary
യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കുകയാണ് ലക്ഷ്യം
യാത്രക്കാര്‍ക്ക് ശുദ്ധമായ ദാഹജലം ഉറപ്പു വരുത്താന്‍ പുതിയ പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി.
സര്‍ക്കാര്‍ സംരംഭമായ ഹില്ലി അക്വായുമായി ചേര്‍ന്നാണ് പുതിയ കുടിവെള്ള വിതരണ പദ്ധതി ആരംഭിക്കുന്നത്. യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം.
പദ്ധതി പ്രകാരം ഒരു ലിറ്ററിന് 15 രൂപ നിരക്കില്‍ സൂപ്പര്‍ ഫാസ്റ്റ് മുതല്‍ ഉയര്‍ന്ന ശ്രേണിയിലുള്ള എല്ലാ സര്‍വീസുകളിലും ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കും.
ഇതിനുപുറമെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റുകളിലും ശുദ്ധജലം ലഭ്യമാക്കും.
കൂടാതെ ബൾക് പര്‍ച്ചേസിങ് സംവിധാനവും കെഎസ്ആര്‍ടിസി ഒരുക്കുന്നുണ്ട്. ഇതിനായി ഹോൾസെയിൽ വിലയിൽ ലിറ്റിറിന് പത്ത് രൂപ നിരക്കില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.