image

13 March 2024 10:24 AM GMT

Kerala

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വർധിച്ചു; കെഎസ്ഇബി പ്രതിസന്ധിയിൽ

MyFin Desk

electricity consumption in kerala is on record
X

Summary

  • പീക് ലോഡ് സമയത്തുള്ള വൈദ്യുതി ഉപയോഗം റെക്കോർഡിൽ
  • പീക്ക് ടൈമിൽ അയ്യായിരത്തിലധികം മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമുള്ളത്


സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വർധിച്ചത് കെഎസ്ഇബിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു.

വേനൽ കടുത്തതോടെ ഒരോ ദിവസവും പീക്ക് ടൈമിൽ അയ്യായിരത്തിലധികം മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിൽ ആവശ്യമുള്ളത്.

പീക് ലോഡ് സമയത്തുള്ള വൈദ്യുതി ഉപയോഗം റെക്കോർഡിലാണ്. തിങ്കളാഴ്‌ച വൈകുന്നേരം ഉപയോഗിച്ച വൈദ്യുതി 5031 മെഗാവാട്ട് എന്ന സർവകാല റെക്കോർഡിലുമെത്തി..

1600 മെഗാവാട്ടാണ് കേരളത്തിനുള്ള കേന്ദ്ര വിഹിതം, വൈദ്യുത കരാറുകളിലൂടെ 1200 മെഗാവാട്ട്, ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം 1600 മെഗാവാട്ട്, അങ്ങനെ ആകെ മൊത്തം 4400 മെഗാവാട്ട്. ഇത് കഴിഞ്ഞ് ഉപയോഗിക്കുന്ന വൈദ്യുതി വലിയ തുകയ്ക്കാണ് ബോർഡ് വാങ്ങുന്നത്.

നിലവിൽ കേന്ദ്ര പവർ എക്സേഞ്ചിൽ നിന്നാണ് കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്. 8 മുതൽ 12 രൂപ വരെയാണ് ഒരു യൂണിറ്റ് വൈദ്യുതി വാങ്ങാനുള്ള ചെലവ്.

ചൂട് വർധിച്ചതും, എ.സി വ്യാപകമായതും വാഹനങ്ങൾ ചാർജ് ചെയ്യുന്നതും ഉപയോഗം വർധിക്കാൻ ഒരു പ്രധാന കാരണമാണ്.

വേനൽമഴ കുറവായതിനാൽ അണക്കെട്ടുകളിലെ ജലനിരപ്പും ആശങ്കാജനകമാണ്.

സംസ്‌ഥാനത്തെ അണക്കെട്ടുകളിൽ ഇപ്പോൾ 216.45 കോടി യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ വേണ്ട വെള്ളമേ നിലവിലുള്ളൂ. വരും ദിവസങ്ങളിൽ വൈദ്യുതി ഉപയോഗം കൂടുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കെഎസ്ഇബി ഉപഭോക്താക്കളിൽ നിന്ന് സർചാർജ് ഈടാക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.