image

7 Jan 2025 9:40 AM GMT

Kerala

ഇനി ക്യൂ നിന്ന് മുഷിയണ്ട, വൈദ്യുതി ബിൽ ഓൺലൈനായി അടയ്ക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

MyFin Desk

you can pay your electricity bill online, easily
X

Summary

യാതൊരുവിധ ട്രാൻസാക്ഷൻ ഫീസും ഈടാക്കില്ല


ഉപഭോക്താക്കൾക്ക് വൈദ്യൂതി ബില്ല് ഓൺലൈനായി അടയ്ക്കാനുള്ള നിരവധി മാർഗങ്ങളൊരുക്കി കെഎസ്ഇബി. KSEB എന്ന ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷനിലോ wss.kseb.in എന്ന വെബ്സൈറ്റിലോ പ്രവേശിച്ച് ഡയറക്റ്റ് നെറ്റ്ബാങ്കിംഗ് അല്ലെങ്കിൽ Rupay ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ബിൽ അടയ്ക്കുമ്പോൾ യാതൊരുവിധ ട്രാൻസാക്ഷൻ ഫീസും ഈടാക്കുന്നില്ല.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യൻ ബാങ്ക്, , ഫെഡറൽ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവിടങ്ങളിൽ അക്കൗണ്ട് ഉള്ളവർക്ക് ഡയറക്റ്റ് നെറ്റ്ബാങ്കിംഗ് സൗകര്യം ലഭ്യമാണ്. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഫെഡറൽ ബാങ്ക് ഗേറ്റ് വേയിലൂടെ 2000 രൂപ വരെയുള്ള പെയ്മെൻ്റ് നടത്തുന്നതിന് ട്രാൻസാക്ഷൻ ചാർജ് ഉണ്ടാവില്ല.

ലോ ടെൻഷൻ വൈദ്യുത ഉപഭോക്താക്കൾക്ക് തങ്ങളുടെ 13 അക്ക കൺസ്യൂമർ നമ്പർ വിർച്വൽ അക്കൗണ്ട് നമ്പരായി ഉപയോഗിച്ച് NEFT/RTGS വഴി ബില്ലടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

‌ഇവ കൂടാതെ, UPI/Online Banking/ Debit Card/ Credit Card എന്നീ മാർഗ്ഗങ്ങളുപയോഗിച്ചും വൈദ്യുതി ബിൽ അടയ്ക്കാം.