image

28 Nov 2024 9:39 AM

Kerala

യാത്രാദുരിതത്തിന് പരിഹാരം! കൊല്ലം–എറണാകുളം മെമു സർവീസ് കാലാവധി നീട്ടി

MyFin Desk

kollam-ernakulam memu service extended till next year
X

കൊല്ലം - എറണാകുളം മെമു സർവീസ് കാലാവധി നീട്ടി ഉത്തരവിറക്കി ദക്ഷിണ റെയിൽവേ. യാത്രക്കാരിൽ നിന്ന് മികച്ച അഭിപ്രായം നേടിയതോടെയാണ് മെമു സർവീസ് 2025 മേയ് 30 വരെ നീട്ടിയത്. നവംബർ 29ന് അവസാനിക്കേണ്ട സർവീസാണ് ആറുമാസത്തേക്ക് നീട്ടിയത്. രാവിലെ സർവീസ് നടത്തുന്ന പാലരുവി, വേണാട് എന്നീ ട്രെയിനുകളിലെ തിരക്കുമൂലം ഈ രണ്ട് ട്രെയിനുകള്‍ക്കിടയില്‍ ഒരു ട്രെയിന്‍ വേണമെന്ന യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യപ്രകാരമാണ് മെമു സർവീസ് ആരംഭിച്ചത്.

രാവിലെ 5.55ന്‌ കൊല്ലം സ്റ്റേഷനിൽനിന്ന്‌ യാത്ര തിരിക്കുന്ന മെമു 9.35ന്‌ എറണാകുളം ജങ്ഷന്‍ ( സൗത്ത്) സ്റ്റേഷനിൽ എത്തിച്ചേരും. തിരികെ 9.50 ന് എറണാകുളം ജങ്ഷന്‍ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.30 ന് കൊല്ലത്ത് എത്തിച്ചെരും. ആഴ്ചയിൽ അഞ്ച് ദിവസമാണ് കോട്ടയം വഴി മെമു സർവീസ് നടത്തുന്നത്. കൊല്ലം, പെരിനാട്, മൺറോതുരുത്ത്, ശാസ്താംകോട്ട, കരുനാ​ഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ, എറണാകുളം സൗത്ത് എന്നിവയാണ്‌ സ്റ്റോപ്പുകൾ.