image

14 May 2024 7:17 AM GMT

Kerala

'ഡിജിറ്റലായി' കൊച്ചി മെട്രോ ഫീഡർ ഓട്ടോ; ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചും ഇനി പണമടക്കാം

MyFin Desk

kochi metro feeder auto can now pay using debit-credit card
X

Summary

കൊച്ചി വൺ കാർഡ് ഉപയോഗിച്ചും പണമടക്കാം


കൊച്ചി മെട്രോയുടെ ഫീഡർ ഓട്ടോറിക്ഷകളിൽ പിഓഎസ് മെഷീനുകൾ വഴി നിരക്കുകൾ നൽകാനാകുന്ന സേവനം ആരംഭിച്ചു.

കൊച്ചി മെട്രോയുടെ ഫീഡർ ഓട്ടോറിക്ഷ യാത്രക്കായുള്ള നിരക്കുകൾ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, വിവിധ യുപിഐ ആപ്പുകൾ വഴി നൽകാം. കൊച്ചി വൺ കാർഡ് ഉപയോഗിച്ചും ഫീഡർ ഓട്ടോയുടെ പണമടക്കാം. സംസ്ഥാനത്ത് ആദ്യമായാണ് ഓട്ടോറിക്ഷകളിൽ പി.ഓ.എസ് മെഷീനുകൾ സജ്ജീകരിക്കുന്നത്.

ഗതാഗത സേവനങ്ങൾ നവീകരിക്കുന്നതിലും ഫീഡർ സർവ്വീസുകളിലെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിലും മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ് കൊച്ചി മെട്രോയുടെ ഫീഡർ ഓട്ടോറിക്ഷകൾ.

യാത്രയുടെ വിശദാംശങ്ങളും നിരക്ക് വിവരങ്ങളും അടങ്ങിയ ഡിജിറ്റൽ രസീതുകൾ ഫീഡർ ഓട്ടോ ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതുവഴി നിരക്കിലുൾപ്പെടെ സുതാര്യത ഉറപ്പാക്കുവാൻ സാധിക്കും. ഫീഡർ ഓട്ടോകളിലെ പെയ്മെന്റ് 100 ശതമാനം ഡിജിറ്റലാക്കുവാനും ഇത് ഉപകരിക്കും.

എറണാകുളം ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, OneDi സ്മാർട്ട് മൊബിലിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ഗൂഗിള്‍ വാലറ്റില്‍ ഇനി മെട്രോ ടിക്കറ്റും

ഗൂഗിള്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച ഗൂഗിള്‍ വാലറ്റില്‍ മെട്രോ ടിക്കറ്റും യാത്രാ പാസും സുരക്ഷിതമായി സൂക്ഷിക്കാം. ഗൂഗിള്‍ വാലറ്റില്‍ ഇന്ത്യയില്‍ ആദ്യമായാണ് ഒരു മെട്രോയെ ഉള്‍പ്പെടുത്തുന്നത്. കൊച്ചിയിലെ പ്രൂഡന്റ് ടെക്‌നോളജീസിന്റെ സാങ്കേതിക പിന്തുണയോടെയാണ് ഇതു യാഥാര്‍ഥ്യമായത്.

ഗൂഗിള്‍ പേ ആപ്പിനൊപ്പം പേമെന്റ് ആവശ്യങ്ങള്‍ക്കും ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം. ഇന്ത്യയില്‍ ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ മാത്രമാണു ഗൂഗിള്‍ വാലറ്റ് ലഭ്യകുക. ഡിവൈസില്‍ നിയര്‍-ഫീല്‍ഡ് കമ്യൂണിക്കേഷന്‍ ഫീച്ചറും വേണം.