image

22 Sept 2023 12:05 PM

Kerala

കൊച്ചി മെട്രോ ആദ്യമായി ലാഭത്തിന്റെ ട്രാക്കില്‍

MyFin Desk

കൊച്ചി മെട്രോ ആദ്യമായി ലാഭത്തിന്റെ ട്രാക്കില്‍
X

Summary

2022-23 വര്‍ഷത്തില്‍ 5.35 കോടി രൂപയുടേതാണ് പ്രവര്‍ത്തനലാഭം


കൊച്ചി മെട്രോ ആദ്യമായി പ്രവര്‍ത്തന ലാഭം കൈവരിച്ചു. 2017 ജൂണില്‍ സര്‍വീസ് ആരംഭിച്ച കൊച്ചി മെട്രോ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 145 ശതമാനം അധികവരുമാനമാണു നേടിയത്.

134.04 കോടി രൂപയാണ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി മെട്രോ വരുമാനമായി നേടിയത്. ഇത് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 54.32 കോടി രൂപയായിരുന്നു

2022-23 വര്‍ഷത്തില്‍ 5.35 കോടി രൂപയുടേതാണ് പ്രവര്‍ത്തനലാഭം.

വരവും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവും ആസ്പദമാക്കിയാണ് പ്രവര്‍ത്തനലാഭം കണക്കാക്കുന്നത്.

കോവിഡ്19 കാലത്ത് വലിയ പ്രതിസന്ധി നേരിട്ടിരുന്നു. എന്നാല്‍ 2022 പകുതിയോടെ കൊച്ചി മെട്രോയിലേക്കു യാത്രക്കാരുടെ ഒഴുക്കുണ്ടായി. കൊച്ചി മെട്രോയില്‍ ഒരു ലക്ഷം യാത്രക്കാരെന്ന റെക്കോഡ് 2023-ല്‍ 24-ാം തവണ കൈവരിച്ചു. കൊച്ചിയില്‍ ഐഎസ്എല്‍ പോലുള്ള കളികളും മറ്റ് പ്രധാന ഇവന്റുകളും നടക്കുന്ന സമയത്ത് മെട്രോയില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷം പിന്നിടാറുണ്ട്.