image

30 Dec 2023 12:33 PM GMT

Kerala

കൊച്ചി മെട്രോ: ഇതുവരെ യാത്ര ചെയ്തത് 10 കോടി പേർ

MyFin Desk

കൊച്ചി മെട്രോ: ഇതുവരെ യാത്ര ചെയ്തത് 10 കോടി പേർ
X

Summary

  • ആറര വര്‍ഷത്തിനിടയില്‍ 10,33,59,586 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്
  • 2021 ഡിസംബറില്‍ യാത്രക്കാരുടെ എണ്ണം അഞ്ച് കോടി പിന്നിട്ടിരുന്നു
  • കെഎംആര്‍എല്‍ നടത്തിയ തുടര്‍ച്ചയായ പരിശ്രമങ്ങളുടെ ഫലമായാണ് ഈ നേട്ടം


കൊച്ചി മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം പത്ത് കോടി പിന്നിട്ടു.സര്‍വ്വീസ് ആരംഭിച്ച 2017 ജൂണ്‍ 19 മുതല്‍ 2023 ഡിസംബര്‍ 29 വരെയുളള ആറര വര്‍ഷത്തിനിടയില്‍ 10,33,59,586 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്.

2021 ഡിസംബറില്‍ യാത്രക്കാരുടെ എണ്ണം അഞ്ച് കോടി പിന്നിട്ടിരുന്നു. ഇതിന് ശേഷം ഏഴ് മാസത്തിനകം തന്നെ യാത്രക്കാരുടെ എണ്ണം ആറ് കോടി കവിഞ്ഞിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 4 കോടി ആളുകളാണ് കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത്. കോവിഡ് സ്യഷ്ടിച്ച ആഘാതത്തിന് ശേഷം 2023- ലാണ് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായത്.

വിവിധ യാത്ര പാസ്സുകള്‍, ഓഫറുകള്‍ എന്നിവ ഉള്‍പ്പെടുത്തി പൊതുജനങ്ങളെ കൊച്ചി മെട്രോയിലേക്ക് ആകര്‍ഷിക്കാന്‍ കെഎംആര്‍എല്‍ അധികൃതര്‍ നടത്തിയ തുടര്‍ച്ചയായ ഫലമായാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

2023 ജനുവരിയില്‍ 79130 ആയിരുന്ന ശരാശരി യാത്രക്കാരുടെ എണ്ണം ഡിസംബറില്‍ 94000 ആയി ഉയര്‍ന്നിരിക്കുന്നു. ഈ വര്‍ഷം 40 ദിവസം പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിരുന്നു.

2023 ഒക്ടോബര്‍ 21 നാണ് മെട്രോയില്‍ ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ യാത്ര ചെയ്തത്. 132,161 പേരാണ് അന്നേദിവസം യാത്ര ചെയ്തത്. ടിക്കറ്റ് ഇനത്തില്‍ കൊച്ചി മെട്രോ ഏറ്റവുമധികം വരുമാനം നേടിയതും ഈ ദിവസം തന്നെയാണ്.