image

13 Nov 2023 12:51 PM

Kerala

കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് പാലക്കാട് പ്രവർത്തനമാരംഭിച്ചു

MyFin Desk

കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് പാലക്കാട്   പ്രവർത്തനമാരംഭിച്ചു
X

Summary

പദ്ധതി 3 വർഷത്തിനുള്ളിൽ പൂർത്തിയാകുന്നതോടെ 100 കോടിയിലധികം രൂപയുടെ വിറ്റുവരവുള്ള വ്യവസായ പാർക്കായി ഇത് മാറും.


കൊച്ചി: കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് പാലക്കാട് ജില്ലയിൽ പ്രവർത്തനമാരംഭിച്ചു. പാലക്കാട് ജില്ലയിലെ കനാൽപിരിവിൽ ഫെദർ ലൈക്ക് ഫോം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.

ഇതൊരു ചരിത്ര സന്ദർഭമാണെന്നും കൊച്ചിയെ വ്യവസായിക ഹബ് ആക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. രജിസ്റ്റർ ചെയ്ത് 9 മാസത്തിനുള്ളിൽ മെഷിനറികൾ ഉൾപ്പെടെ എത്തിച്ചുകൊണ്ട് EPE ഫോം ഷീറ്റ് നിർമ്മാണ യൂണിറ്റ് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. ഇതിനൊപ്പം രണ്ടാമത്തെ യൂണിറ്റിൻ്റെ തറക്കല്ലിടലും നടന്നു. പദ്ധതി 3 വർഷത്തിനുള്ളിൽ പൂർത്തിയാകുന്നതോടെ 100 കോടിയിലധികം രൂപയുടെ വിറ്റുവരവുള്ള വ്യവസായ പാർക്കായി ഇത് മാറും.

കേരളത്തിലെ നൂറിലധികം മാട്രസ് യൂണിറ്റുകളും പാക്കേജിങ്ങ്, ഫർണിഷിങ്ങ് യൂണിറ്റുകളും ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ ഈ പാർക്കിൽ നിർമ്മിക്കാനാണ് കമ്പനികൾ ശ്രമിക്കുന്നത്. ഇതിനൊപ്പം പുതുതായി ആരംഭിക്കുന്ന ലോ ഫോം, നോൺ വീവൺ ഫാബ്രിക് എന്നീ ഉൽപ്പന്നങ്ങൾ കയറ്റുമതിക്കും വളരെ സാധ്യതയുള്ളവയാണ്.

സ്വകാര്യ മേഖലയിലും വ്യവസായ പാർക്കുകൾ സ്ഥാപിച്ചുകൊണ്ട് സംസ്ഥാനത്തിൻ്റെ സമ്പദ് വ്യവസ്ഥക്ക് പുത്തൻ ഉണർവ്വ് നൽകുക എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം കൂടിയാണ് ഇപ്പോൾ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത് എന്ന് മന്ത്രി പറ . 2022ലെ ബജറ്റിൽ തുക വിലയിരുത്തിയും പാർക്കുകളിലെ അടിസ്ഥാന സൗകര്യവികസനത്തിന് 3 കോടി രൂപ വരെ സഹായം നൽകിയും സംസ്ഥാന സർക്കാർ നിശ്ചയധാർഢ്യത്തോടെ മുന്നോട്ടു നീങ്ങിയപ്പോൾ 15 പാർക്കുകളാണ് ഇപ്പോൾ കേരളത്തിലെ വിവിധ ജില്ലകളിലായി നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. 100 സ്വകാര്യ വ്യവസായ പാർക്കുകളെങ്കിലും ഈ സർക്കാരിൻ്റെ കാലത്ത് കേരളത്തിൽ ആരംഭിക്കാൻ സാധിക്കുമെന്നും. കേരളത്തിൽ രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് വ്യവസായമേഖലയിലുണ്ടാകുന്ന തുടർ ചലനങ്ങളുടെ നേട്ടങ്ങൾ ഈ നാട് കണ്ടറിയുമെന്നും മന്ത്രി പറഞ്ഞു.