11 Aug 2023 5:30 AM
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്‍ ഓണം വിപണി ലക്ഷ്യമിട്ട് റെഡി മെയ്ഡ് ഷര്‍ട്ടുകര്‍ വിപണിയിലെത്തിച്ചു. കോട്ടണ്‍, ബ്ലെന്‍ഡഡ് റെഡിമെയ്ഡ് ഷര്‍ട്ടുകളാണ് നിര്‍മിച്ചിരിക്കുന്നത്. കണ്ണൂരിലെ പിണറായിയില്‍ പ്രവര്‍ത്തിക്കുന്ന ഹൈ ടെക്ക് വീവിങ് മില്‍സ്, ആലപ്പുഴ കോമളപുരത്ത് പ്രവര്‍ത്തിക്കുന്ന കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിംഗ് മില്‍സ് എന്നിവിടങ്ങളില്‍ നിന്നും ഉല്‍പന്ന വൈവിധ്യവത്കരണത്തിന്റെ ഭാഗമായി രംഗത്തിറക്കിയതാണ് ഇവ.
വ്യവസായ മന്ത്രി പി രാജീവ് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയാണ് റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ വിപണിയില്‍ ഇറക്കിയത് . സംസ്ഥാന സര്‍ക്കാരിന്റെ ഗ്രീന്‍ ഫീല്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച ഈ സ്ഥാപനങ്ങളില്‍ ഉല്‍പാാദിപ്പിക്കുന്ന ഷര്‍ട്ടുകള്‍ 'ഗ്രീന്‍ ഫീല്‍ഡ്സ്' എന്ന ബ്രാന്‍ഡ് നെയിമിലാണ് വിപണിയിലെത്തുന്നത്.
നൂല്‍ ഉത്പാദനത്തില്‍ മാത്രം കേന്ദ്രീകൃതമായിരുന്ന ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍ ഉല്‍പന്ന വൈവിധ്യവല്‍ക്കരണത്തിലൂടെ മാസ്‌കുകളും, ബെഡ്ഷീറ്റുകളും, യൂണിഫോം തുണിത്തരങ്ങളും വിപണിയില്‍ എത്തിച്ചതിരുന്നത്.
സംസ്ഥാനത്തെ പൊതുമേഖലാ സഹകരണ സ്പിന്നിങ് മില്ലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനായി 10.50 കോടി രൂപയുടെ അടിയന്തിര സഹായം നല്‍കിയതായും മാസ്റ്റര്‍ പ്ലാന്‍ വഴി ടെക്സ്റ്റൈല്‍ മേഖലയെ ഘട്ടം ഘട്ടമായി നവീകരിക്കുമെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. വിവിധ ശ്രേണികളിലായി തയ്യാര്‍ ചെയ്യുന്ന ഷര്‍ട്ടുകള്‍ 600 രൂപ മുതല്‍ വിപണിയില്‍ ലഭ്യമാകുമെന്ന് ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സി ആര്‍ വത്സന്‍ പറഞ്ഞു.