16 Feb 2024 12:28 PM IST
Summary
- അപേക്ഷകർ പതിനെട്ടിനും 55 വയസിനും മദ്ധ്യേ പ്രായമുള്ളവരാകണം
- പലിശനിരക്ക് ആറു ശതമാനം
- വായ്പയുടെ തിരിച്ചടവ് കാലാവധി അഞ്ചു വർഷം
തൊഴിൽരഹിതരായ വനിതകൾക്ക് അതിവേഗത്തിൽ വ്യക്തിഗത, ഗ്രൂപ്പ് വായ്പകൾ നൽകുന്ന പദ്ധതിയിലേക്ക് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ പതിനെട്ടിനും 55 വയസിനും മദ്ധ്യേ പ്രായമുള്ളവരാകണം.
പലിശനിരക്ക് ആറു ശതമാനം.
ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധി അഞ്ചു വർഷമാണ്.
മൈക്രോഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സി.ഡി.എസുകൾക്ക് 3-3.5 ശതമാനം പലിശനിരക്കിൽ മൂന്നു കോടി രൂപ വരെ വായ്പയും അനുവദിക്കും.
സി.ഡി.എസിനു കീഴിലുള്ള സ്വയം സഹായ സംഘങ്ങൾക്ക് 10 ലക്ഷം രൂപ വരെയും ഹരിതകർമ്മസേന, ശുചീകരണ തൊഴിലാളി യൂണിറ്റ് എന്നിവയ്ക്ക് ആറുലക്ഷം രൂപവരെയും വായ്പ ലഭ്യമാണ്.
അപേക്ഷാഫോം www.kswdc.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾക്കും വിശദവിവരത്തിനും കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.