19 Nov 2024 3:37 PM GMT
മാറ്റത്തിനൊരുങ്ങി കെഎസ്ഇബി. ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓണ്‍ലൈന്‍ ആക്കാനാണ് പദ്ധതി. പുതിയതായി ഉപഭോക്തൃ സേവന വിഭാഗം രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഏതെങ്കിലും ഓഫീസില്‍ നേരിട്ട് അപേക്ഷ സ്വീകരിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ചെയര്‍മാന്‍ ബിജു പ്രഭാകര്‍ അറിയിച്ചു.
ആദ്യം ലഭിക്കുന്ന അപേക്ഷ ആദ്യം പരിഗണിക്കണം. അപേക്ഷകള്‍ സ്വീകരിച്ചാല്‍ രണ്ട് പ്രവൃത്തി ദിവസത്തിനുള്ളില്‍ തുകയെത്രയെന്ന് അറിയിക്കണം. തുടര്‍ നടപടികള്‍ വാട്ട്സ് ആപ്പിലും എസ്എംഎസ്സായും ഉപഭോക്താവിന് ലഭിക്കുന്നതാണ്. വിതരണ വിഭാഗം ഡയറക്ടര്‍ ഇത് കൃത്യമായി നിരീക്ഷിച്ച് ഉറപ്പാക്കണമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
ജനങ്ങളുടെ സേവനത്തിനും പരാതി പരിഹാരത്തിനുമായി വിതരണ വിഭാഗം ഡയറക്ടറുടെ കീഴില്‍ കസ്റ്റമര്‍ കെയര്‍ സെല്ല് തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും ഓരോ കസ്റ്റമര്‍ കെയര്‍ സെന്റര്‍ വീതം തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.