image

23 Feb 2024 12:04 PM GMT

Kerala

കേരളത്തിന് വീണ്ടുമൊരു വന്ദേഭാരത് കൂടി ലഭിച്ചേക്കും; റൂട്ട് ഉടൻ

MyFin Desk

Vandebharat possibility for Kerala again
X

Summary

രണ്ട് റൂട്ടുകൾ പരിഗണനയിൽ


കേരളത്തിന് വീണ്ടുമൊരു വന്ദേഭാരത് എക്സ്പ്രസ്സ് കൂടി ലഭിക്കാന്‍ സാധ്യത.

രണ്ട് റൂട്ടുകളാണ് റെയില്‍വെയുടെ പരിഗണനയില്‍ ഉളളത്.

തിരുവനന്തപുരം ഡിവിഷന്റെ പക്കലുള്ള വന്ദേഭാരത് സ്‌പെയര്‍ ട്രെയിന്‍ ഉപയോഗിച്ച് എറണാകുളം - ബെംഗളൂരു, കോയമ്പത്തൂര്‍-തിരുവനന്തപുരം സര്‍വീസുകളില്‍ ഒന്നിനാണ് സാധ്യത.

കേരളം ആദ്യം മുതൽ തന്നെ എറണാകുളം-ബെംഗളൂരു റൂട്ടില്‍ വന്ദേഭാരത് ആവശ്യപ്പെടുന്നുണ്ടെങ്കിലും അറ്റകുറ്റപ്പണി സൗകര്യം ഇല്ലാതിരുന്നതിനാല്‍ പരിഗണിച്ചിരുന്നില്ല.

കാസര്‍കോട് ട്രെയിന്‍ മംഗളൂരുവിലേക്കു നീട്ടുന്നതോടെ ട്രെയിനിന്റെ തിരുവനന്തപുരത്തെ അറ്റകുറ്റപ്പണിയും അവിടേക്കു മാറും. ഇതോടെ സ്‌പെയര്‍ റേക്ക് ഇല്ലാതെ സര്‍വീസ് നടത്താന്‍ കഴിയും.

ബെംഗളൂരു സര്‍വീസിന്റെ ആവശ്യകത ബോധ്യപ്പെടുത്തി ഹൈബി ഈഡന്‍ എംപി റെയില്‍വേ മന്ത്രിക്ക് കത്തു നല്‍കിയിട്ടുണ്ട്.

കോയമ്പത്തൂര്‍-തിരുവനന്തപുരം വന്ദേഭാരതിനായി പാലക്കാട് എംപി വി.കെ.ശ്രീകണ്ഠനും കോയമ്പത്തൂര്‍ എംഎല്‍എയും മഹിളാ മോര്‍ച്ച ദേശീയ പ്രസിഡന്റുമായ വാനതി ശ്രീനിവാസനും റെയില്‍വേ മന്ത്രിയെ കണ്ടിരുന്നു.