image

17 Oct 2023 7:12 AM

Kerala

റബർ കർഷകർക്ക് കൈത്താങ്ങ് ; 42.57 കോടി രൂപ സബ്‌സിഡി അനുവദിച്ചു

MyFin Desk

Kerala govt sanctions Rs 42.57 cr subsidy to rubber farmers
X

Summary

  • 1 ,45 ,564 കർഷകർക്കാണ് ആനുകൂല്യം ലഭിക്കുക
  • ഈ വർഷം 600 കോടി രൂപയാണ് ബജറ്റിൽ പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്.


കേരളത്തിലെ റബ്ബർ കർഷകർക്ക് കൈതാങ്ങുമായി സംസ്ഥാന സർക്കാർ. സബ്സിഡിയായി 42.57 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

1,45,564 കർഷകർക്കാണ് സംസ്ഥാനത്ത് ആനുകൂല്യം ലഭിക്കുക . നേരത്തെ 82.31 കോടി രൂപ റബർ കർഷകർക്ക് വിതരണം ചെയ്തിരുന്നു. റബർ ബോർഡ് അംഗീകരിച്ച കർഷകരുടെ പട്ടിക അനുസരിച്ചായിരിക്കും സർക്കാർ ആനുകൂല്യം ലഭിക്കുക. ഈ സാമ്പത്തിക വർഷം മൊത്തം 124.88 കോടി രൂപ റബർ കർഷകർക്ക് സബ്സിഡിയായി സർക്കാർ നൽകിയെന്ന് ധനകാര്യാ മന്ത്രി വ്യക്തമാക്കി.

ഒന്നാം എൽഡിഫ് സർക്കാർ വിപണിയിൽ ഒരു കിലോഗ്രാം റബറിന് 170 രൂപ വില ഉറപ്പാക്കുന്ന നിലയിൽ സബ്‌സിഡി തുക ഉയർത്തി. സ്വാഭാവിക റബറിന് വിലയിടിഞ്ഞ സാഹചര്യത്തിലാണ് റബർ ഉല്പാദന ഇൻസെന്റീവ് പദ്ധതി നടപ്പിലാക്കിയത്. വിപണി വിലയിൽ കുറവുവരുന്ന തുക സർക്കാർ സബ്സിഡിയായി കർഷകർക്ക് നൽകുന്നു. ഈ വർഷം 600 കോടി രൂപയാണ് ബജറ്റിൽ പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്.