image

23 Jan 2024 7:17 AM GMT

Kerala

കൊച്ചിയില്‍ 400 കോടിയുടെ പുതിയ ക്രിക്കറ്റ് സ്‌റ്റേഡിയം

MyFin Desk

400 crore new cricket stadium in kochi
X

Summary

  • നെടുമ്പാശ്ശേരിക്കടുത്ത് അത്താണിയിലാണ് ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മിക്കുന്നത്
  • നാല് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും
  • നിര്‍മാണത്തിനുള്ള മുഴുവന്‍ തുകയും ബി.സി.സി.ഐ ആണ് മുടക്കുക


കൊച്ചിയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ പുതിയ ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മിക്കാനൊരുങ്ങി കേരള ക്രിക്കറ്റ് അസോസിയേഷന്‍.

നെടുമ്പാശ്ശേരിക്കടുത്ത് അത്താണിയിലാണ് പുതിയ ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മിക്കുന്നത്. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള കരാര്‍ ഭൂവുടമകളുമായി കെ.സി.എ. ഒപ്പുവെച്ചു.

2023 ഒക്ടോബറിൽ ജി സി ഡി എ ചെയർമാൻ കെ ചന്ദ്രൻപിള്ള ഈ സ്റ്റേഡിയം നിർമ്മാണത്തെക്കുറിച്ച് മൈഫിൻപോയിന്റ് സ്പെഷ്യൽ സ്റ്റോറി എഡിറ്റർ സി എൽ ജോസുമായുള്ള സംഭാഷണത്തിൽ സൂചിപ്പിച്ചിരുന്നു.

400 കോടി രൂപയോളമാണ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ചെലവിനായി പ്രതീക്ഷിക്കുന്നത്. പുതിയ സ്‌റ്റേഡിയം നിര്‍മാണത്തിനായുള്ള മുഴുവന്‍ തുകയും ബി.സി.സി.ഐ ആണ് മുടക്കുക.

അറുപത് ഏക്കര്‍ ഭൂമിയാണ് സ്‌റ്റേഡിയം നിര്‍മ്മാണത്തിനായി ഏറ്റെടുക്കുക. ഇതില്‍ 30 ഏക്കര്‍ സ്ഥലത്താണ് സ്‌റ്റേഡിയം നിര്‍മ്മിക്കുക. ബാക്കിസ്ഥലം പരിശീലനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം ദേശീയപാത 544 നോട് ചേര്‍ന്നാണ് സ്‌റ്റേഡിയത്തിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. സാഹചര്യങ്ങളെല്ലാം അനൂകൂലമായാല്‍ നാല് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും.

ബി.സി.സി.ഐ. സെക്രട്ടറി ജെയ്ഷാ കൊച്ചിയിലെത്തി നെടുമ്പാശ്ശേരിയിലെ ഭൂമി സന്ദര്‍ശിക്കുകയും ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് അനുയോജ്യമായ സ്ഥലമാണെന്ന് കെ.സി.എ. ഭാരവാഹികളെ അറിയിക്കുകയും ചെയ്തിരുന്നു.