5 Feb 2024 11:14 AM IST
ലൈഫ് പദ്ധതിയിൽ 2025 മാർച്ചിൽ 5 ലക്ഷം വീടുകൾ പൂർത്തിയാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.
ലൈഫ് പദ്ധതിയില്‍ 2025 മാര്‍ച്ച് ആകുമ്പോഴേക്കും 5 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്നു. ലൈഫ് പദ്ധതിയില്‍ ഇതുവരെ പൂര്‍ത്തിയായത് 17,000 കോടി വാടുകള്‍. ലൈഫ് പദ്ധതിക്കായി ഇനിയും 10,000 കോടി രൂപയോളം വേണം.
ലൈഫ് ഭവന പദ്ധതിയുടെ നേട്ടത്തില്‍ പങ്കാളിയാകാന്‍ കേന്ദ്രം ശ്രമിക്കേണ്ടെന്നും കേന്ദ്ര ബ്രാന്‍ഡിംഗ് പറ്റില്ലെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര ലോഗോ വീടുകളില്‍ വെയ്ക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. അത് സാധ്യമല്ലെന്നും. കേന്ദ്രത്തിന്റെ ലോഗോ വച്ചില്ലെങ്കില്‍ പണം തരില്ലെന്ന നിലപാടാണെങ്കില്‍ ആ തുക കേരളം നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.
ലൈഫ് പദ്ധതിക്കായി 1132 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍ക്കായുള്ള പുനര്‍ഗേഹം പദ്ധതിക്കായി 40 കോടി രൂപയാണ് ഇത്തവണ ബജറ്റില്‍ നീക്കിയിരുപ്പ് നടത്തിയിട്ടുള്ളത്. ഇത് കഴിഞ്ഞ വര്‍ഷത്തെ നീക്കിയിരിപ്പിന്റെ ഇരട്ടിയോളം വരും.
പിഎം ആവാസ് യോജനയ്ക്ക സംസ്ഥാന വിഹിതമായി 133 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കേന്ദ്രത്തിന്റെ ഭവന നിര്‍മാണ പദ്ധതിയുടെ സംസ്ഥാന വിഹതമായി 207.92 കോടി രൂപ. മറൈന്‍ ഡ്രൈവില്‍ രാജ്യാന്തര വാണിജ്യ ഭവന സമുച്ചയം ആരംഭിക്കും.
ലൈഫ് പദ്ധതിക്കായി 1132 കോടി അനുവദിച്ചതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. പദ്ധതിക്കായി ഇതുവരെ 17,000 കോടി രൂപ ചിലവായി. ഇനി 10000 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങൾ കൂടി നടത്തുമെന്നും മന്ത്രി പറഞ്ഞു.
ലൈഫ് ഭവന പദ്ധതിയിൽ കേന്ദ്ര ബ്രാൻഡിങ് അനുവദിക്കില്ല.
ലൈഫ് പദ്ധതിയിലൂടെ വീടു വയ്ക്കുന്നവരുടെ വ്യക്തിത്വം തകർക്കുന്ന രീതിയിൽ ബ്രാൻഡിങ്ങിലേക്കു പോകാൻ സർക്കാർ തയാറാകില്ല.
കേന്ദ്രത്തിന്റെ ലോഗോയില്ലെങ്കിൽ ധനസഹായം നൽകില്ലെന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. ഈ പണം സംസ്ഥാന സർക്കാർ ചെലവാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.