image

3 Feb 2023 3:45 AM GMT

Kerala

കേരള ബജറ്റ് 2023-24: കെ എൻ ബാലഗോപാൽ അവതരണം തുടങ്ങി

MyFin Bureau

Kerala Budget 2023 KN Balagopal
X

Summary

രണ്ടാം പിണറായി സർക്കാരിന്റെ 2023-24 ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാന സഭയിൽ അവതരിപ്പിച്ചു


തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ 2023-24 ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാന സഭയിൽ അവതരിപ്പിച്ചു. പ്രധാന തീരുമാനങ്ങൾ:


വിലക്കയറ്റം നേരിടാൻ 2000 കോടി രൂപ വകയിരുത്തി. ∙

തനതു വരുമാനം വർധിച്ചു. ഈ വർഷം 85,000 കോടിരൂപയാകും.

റബർ സബ്സിഡിക്ക് 600 കോടി രൂപ അനുവദിച്ചു.

ഗ്രീൻ ഹൈഡ്രജൻ ഹബ്ബിന് 20 കോടി.

മെയ്ക്ക് ഇൻ കേരളയ്ക്കായി 100 കോടി.

തലസ്ഥാനത്തെ റിങ് റോഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ 1000 കോടി.

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വർക്ക് ഫ്രം ഹോളിഡേ ഹോമിനായി 10 കോടി രൂപ...

നഴ്സിങ് കോളജുകൾ സ്ഥാപിക്കുന്നതിനായി 20 കോടി അനുവദിച്ചു.

ബയോസയൻസസ് പാർക്കിന് 15 കോടി.

പ്രവാസികളുടെ വിമാനയാത്രാ നിരക്ക് കുറയ്ക്കാൻ 15 കോടിരൂപയുടെ കോർപസ് ഫണ്ട്.

ടൂറിസം വികസനത്തിനായി 50 കോടി

വന്യമൃഗങ്ങൾ ഉയർത്തുന്ന ഭീഷണി തടയാൻ 51 കോടി രൂപ അനുവദിച്ചു..

കൊച്ചി, തിരുവനന്തപുരം കോർപ്പറേഷനുകൾ ഉൾപ്പെടെ ആറ് കോർപ്പറേഷനുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് 100 കോടി.

വർക്ക് നിയർ ഹോം പദ്ധതിക്ക് സംസ്ഥാന ബജറ്റിൽ 50 കോടി വകയിരുത്തി.

കടക്കെണിയിലായ കെഎസ്ആർടിസിക്ക് 3400 കോടി അനുവദിച്ചു.

കൃഷിക്ക് 971 കോടി രൂപ വകയിരുത്തി

നാളികേരത്തിന്റെ താങ്ങുവില 32 രൂപയിൽനിന്ന് 34 രൂപയാക്കി..

അതിദാരിദ്ര്യം ഇല്ലാതാക്കാൻ 80 കോടി.

കൃഷിക്കായി 971 കോടി.

നെൽകൃഷി വികസനത്തിനു 95 കോടി

മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ സമുദ്രത്തിൽ നിന്ന് പ്ലാസ്റ്റിക് നീക്കം ചെയ്യുന്ന ശുചിത്വ സാഗരം പദ്ധതിക്ക് 5.51 കോടി.

മത്സ്യബന്ധന ബോട്ടുകളുടെ നവീകരണത്തിന് 10 കോടി അനുവദിച്ചു.

മൽസ്യത്തൊഴിലാളികൾക്ക് പഞ്ഞ മാസ പദ്ധതിക്ക് 27 കോടി രൂപ വകയിരുത്തി.

ശബരിമല മാസ്റ്റർ പ്ലസ് 30 കോടി രൂപ എരുമേലി വികസനത്തിന് 10 കോടി അധികം

കാർഷിക മേഖലയ്ക്ക് 971 കോടിയും മത്സ്യമേഖലയ്ക്ക് 321.23 കോടിയും ബജറ്റിൽ വകയിരുത്തി.

ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും 54.45 കോടി..

കുടുംബശ്രീക്ക് 260 കോടി രൂപ.

സ്വയം തൊഴിൽ സംരംഭങ്ങൾക്ക് 60 കോടി രൂപ.

തൊടുപുഴ സ്‌പൈസ് പാർക്കിനു 4.5 കോടി രൂപ

കാക്കനാട് കിൻഫ്ര എക്സിബിഷൻ സെന്ററിന് 5 കോടി രൂപ.

കെ ഫോൺ പദ്ധതിക്ക് 100 കോടി

സ്റ്റാർട്ട് അപ്പ് മിഷൻ 120.5 കോടി

മാരിടൈം 3 കോടി

ഉച്ച ഭക്ഷണം 364.64 കോടി രൂപ

സംസ്ഥാനത്തെ ഹെൽത് ഹബ് ആക്കി മാറ്റാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് 30 കോടി രൂപ