image

19 Dec 2023 6:50 AM GMT

Kerala

ലക്ഷ്യം അതിദരിദ്രരില്ലാത്ത സംസ്ഥാനം: മന്ത്രി പി പ്രസാദ്

Kochi Bureau

goal is a state without extreme poor, minister p prasad
X

Summary

  • 64,006 കുടുംബങ്ങളാണ് അതിദാരിദ്ര്യ പട്ടികയിലുള്ളത്.
  • മാനവ വികസന സൂചികയില്‍ മുൻപന്തിയിൽ കേരളം
  • സമാനതകളില്ലാത്ത വികസനമാണ് കേരളത്തിലുണ്ടായത് എന്ന് വി ശിവന്‍കുട്ടി


2025 നവംബര്‍ ഒന്നോടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. പത്തനാപുരം നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2025 നവംബര്‍ ഒന്നോടെ ഈ നേട്ടം കൈവരിക്കാനുള്ള തലത്തിലാണ് പ്രവര്‍ത്തനങ്ങള്‍. ഇന്ത്യയില്‍ ഏറ്റവും ദരിദ്രര്‍ കുറവുള്ള സംസ്ഥാനമാണ് കേരളം.

64,006 കുടുംബങ്ങളാണ് അതിദാരിദ്ര്യ പട്ടികയിലുള്ളത്.

കഴിഞ്ഞ ഏഴര വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷത്തില്‍ അധികം വീടുകള്‍ നല്‍കി. ജനാധിപത്യത്തിന് പുത്തന്‍ മാതൃക സൃഷ്ടിച്ച പരിപാടിയാണ് നവകേരള സദസ്സ്. എന്നും അദ്ദേഹം പറഞ്ഞു.

മാനവ വികസന സൂചികയില്‍ ലോക രാജ്യങ്ങളുമായി കിടപിടിക്കുന്ന സംസ്ഥാനമാണ് ഇപ്പോള്‍ കേരളം എന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.

അത്യാധുനിക ആരോഗ്യപരിപാലന സംവിധാനങ്ങള്‍ കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. ഇന്ത്യയിലാദ്യമായി അവയവമാറ്റ ശാസ്ത്രക്രിയ നടന്നത് എറണാകുളം ജനറല്‍ആശുപത്രിയിലാണ്. ആദ്യ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, ഡാറ്റാ അനാലിസിസ്, ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് എന്നിവയുടേയും തുടക്കം ഇവിടെ നിന്നാണ്.

ഇന്റര്‍നെറ്റ് അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ചു. ഒരു ലക്ഷം സംരഭകര്‍ എന്ന വികസന ലക്ഷ്യം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ലോകോത്തര ഐ ടി കമ്പനികള്‍ ഇവിടേക്കെത്തി. ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് അപ്പ് സംവിധാനവും കേരളത്തിലാണ് എന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ, ആരോഗ്യ, അടിസ്ഥാന സൗകര്യ വികസന കാര്യങ്ങളില്‍ സമാനതകളില്ലാത്ത വികസനമാണ് കഴിഞ്ഞ ഏഴര വര്‍ഷത്തില്‍ കേരളത്തിലുണ്ടായത് എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.

ദേശീയപാത, തീരദേശ ഹൈവേ, ഹൈടെക് ക്ലാസ് മുറികള്‍, അത്യാധുനിക സംവിധാനങ്ങളോടെ ആശുപത്രികള്‍ എന്നിങ്ങനെ സര്‍വമേഖലകളിലും വികസനം വന്നെത്തി. പത്താനാപുരം മണ്ഡലത്തില്‍ മാത്രം പൊതുവിദ്യാഭ്യാസ മേഖലയില്‍ 5000 കോടി രൂപയുടെ വികസനമുണ്ടായി.

ക്ലാസ് മുറികള്‍ ഹൈടെക്കായി. പരിസ്ഥിതി, മാലിന്യ സംസ്‌കരണം, ലൈംഗീക വിദ്യാഭ്യാസം എന്നിവ ഉള്‍പ്പെടുത്തി പാഠ്യപദ്ധതി കാലാനുസൃതമായി പുതുക്കി, സ്‌കൂള്‍ തുറക്കുന്നതിന് ഒരാഴ്ച മുമ്പേ പാഠപുസ്തക വിതരണം നടത്തി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളില്‍ പുതിയ പാഠപുസ്തകം 2024 ജൂണില്‍ എത്തുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കഴിഞ്ഞ ഏഴര വര്‍ഷത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ലോവര്‍ പ്രൈമറി വിഭാഗത്തില്‍ 11,407 നിയമനം നടന്നു. യു.പി വിഭാഗത്തില്‍ 7676, ഹൈസ്‌കൂള്‍ 6329, ഹയര്‍സെക്കന്‍ഡറിയില്‍ 2355 എന്നിങ്ങനെയും. 28,124 അധ്യാപക നിയമനങ്ങളാണ്.പി എസ് സി വഴി രണ്ട് ലക്ഷം നിയമനങ്ങളാണ് നടന്നത്. 3.75 ലക്ഷം പട്ടയം വിതരണം ചെയ്തു. ക്ഷേമ പെന്‍ഷന്‍ പ്രതിമാസം 1600 രൂപയാക്കി.

ഭവനരഹിതരില്ലാത്ത ഭൂരഹിതര്‍ ഇല്ലാത്ത, അതിദരിദ്രരില്ലാത്ത നവകേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.