image

3 Jan 2024 12:42 PM GMT

Kerala

ഒഡീഷയിലും കേരള മോഡല്‍: 164 കോടിയുടെ ഓര്‍ഡര്‍ നേടി കെൽട്രോൺ

MyFin Desk

keltron wins rs 164 crore order from orissa
X

Summary

  • 6974 സ്‌കൂളുകൾക്ക് ഹൈടെക് ക്ലാസ് റൂമുകള്‍ നിർമ്മിച്ച് നൽകും
  • വിവിധ സ്‌കൂളുകളിലായി 45000 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ കെല്‍ട്രോണ്‍ സജ്ജീകരിച്ചിട്ടുണ്ട്
  • ഒഡീഷയിലും കേരള മോഡല്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍


ഒഡീഷയിലുള്ള ഒറീസ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സെന്ററില്‍ നിന്നും 6974 സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് ഹൈടെക് ക്ലാസ് റൂമുകള്‍ സ്ഥാപിക്കുന്നതിനായി കെല്‍ട്രോണിന് 164 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചതായി വ്യവസായ മന്ത്രി പി.രാജീവ്.

164 കോടി രൂപയുടെ ഈ ഓര്‍ഡറിന്റെ അടിസ്ഥാനത്തില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സ്ഥാപിക്കുന്നതിനൊപ്പം അവയുടെ കമ്മീഷനിങ്, ഓപ്പറേഷന്‍, കണ്ടന്റ് സ്‌റ്റോറേജ്, ഡിസ്ട്രിബ്യൂഷന്‍ സോഫ്റ്റ്‌വെയര്‍ ഉള്‍പ്പെടെ മൂന്നുവര്‍ഷത്തേക്കുള്ള മെയിന്റനന്‍സ് സേവനങ്ങളും കെല്‍ട്രോണ്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

2016 മുതല്‍ സംസ്ഥാനമൊട്ടാകെ വിവിധ സ്‌കൂളുകളിലായി നാല്‍പ്പത്തി അയ്യായിരം സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ കെല്‍ട്രോണ്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതി ഇന്ത്യയിലാകെത്തന്നെ വിദ്യാഭ്യാസ രംഗത്തെ കേരള മോഡലായി പ്രശംസ നേടിയിരുന്നു. ഇതിന്റെ ചുവടുവച്ചാണ് ഒഡീഷയിലും കേരള മോഡല്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ കെല്‍ട്രോണിന് ലഭിച്ചിരിക്കുന്നത്.

ഒഡീഷയില്‍ നിന്ന് ലഭിച്ചിരിക്കുന്ന ഓര്‍ഡര്‍ അന്‍പതാം വാര്‍ഷികമാഘോഷിക്കുന്ന കമ്പനിയുടെ പുത്തനുണര്‍വ്വിനുള്ള അംഗീകാരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.