image

4 Nov 2024 10:57 AM GMT

Kerala

എല്ലാം ഒരു കുടക്കീഴിൽ! പാലക്കാട് 30 കോടിയുടെ 'സ്പോര്‍ട്സ് ഹബ്' പദ്ധതിയുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ

MyFin Desk

30 crore cricket stadium is coming up in palakkad district
X

പാലക്കാട് ജില്ലയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സ്‌പോർട്‌സ് ഹബ് സ്‌റ്റേഡിയം നിർമ്മിക്കാനൊരുങ്ങുന്നു. മലബാർ ദേവസ്വത്തിന്റെ കീഴിലുള്ള ശ്രീ ചാത്തൻകുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റിന്റെ 21 ഏക്കർ സ്ഥലത്താണ് സ്‌റ്റേഡിയം നിർമ്മിക്കുന്നത്. 30 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകൾ, ഫ്ലഡ് ലൈറ്റ്, ക്ലബ് ഹൗസ്, നീന്തൽ കുളം, ബാസ്‌കറ്റ് ബോൾ, ഫുട്‌ബോൾ മൈതാനങ്ങൾ, എന്നിവ കൂടാതെ മറ്റു കായിക ഇനങ്ങൾക്കുള്ള സൗകര്യങ്ങളും ഉണ്ടാവും.

ലീസ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തിൽ 33 വർഷത്തേക്കാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഭൂമി ഏറ്റെടുക്കുക. പദ്ധതിയിലൂടെ ക്ഷേത്രത്തിനു 21,35000 രൂപ വാർഷികം ലഭിക്കും. കൂടാതെ 10 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും കെസിഎ നൽകും. പദ്ധതിയുടെ ഭാഗമായി പ്രദേശികവാസികൾക്ക് ജോലിക്ക് മുൻഗണന നൽകാനും വ്യവസ്ഥ ഉണ്ട്.

ക്ഷേത്രത്തിന്റെയും അസോസിയേഷന്റെയും പേരിലാണ് സ്‌പോർട്‌സ് ഹബ് നിർമ്മിക്കുക. ഈ വർഷം ഡിസംബറിൽ കരാർ ഒപ്പിടും. 2025 ജനുവരിയോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ആദ്യഘട്ട നിർമ്മാണം 2026 ന് പൂർത്തിയാക്കും. രണ്ടാം ഘട്ടം 2027 ഏപ്രിലോടെ പൂർത്തികരിക്കാനാണ് തീരുമാനം.