8 Nov 2023 5:57 AM
Summary
- സിഎസ് കര്‍ത്തയാണ് സ്ഥാപനത്തിന്റെ ചെയര്‍മാന്‍.
ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്‌സ്, ഇന്റീരിയര്‍ ഡിസൈന്‍ എന്നീ വിഭാഗങ്ങളില്‍ കോഴ്‌സുകള്‍ നടത്തുന്ന കര്‍ത്താസ് അക്കാദമി കൊച്ചി വെല്ലിംഗടണ്‍ ഐലന്‍ഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. മുന്‍ ചീഫ് സെക്രട്ടറിയും കേരള ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാനുമായ പോള്‍ ആന്റണി ഉദ്ഘാടനം ചെയ്തു. നയാര റിഫൈനറീസ് സിഎംഡി പ്രസാദ് പണിക്കല്‍, ഗോവ പോര്‍ട്ട് ട്രസ്റ്റ് മുന്‍ ചെയര്‍മാന്‍ ഡോ ജോസ് പോള്‍. കൊച്ചിന്‍ പോര്‍ട്ട് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ജോസ് ആലപ്പാടന്‍, അഡ്വ. വേണു ഗോപാല്‍, എ ബാലകൃഷ്ണന്‍, ആനന്ദ് വെങ്കിട്ടരാമന്‍, കെ എസ് ബിനു, പ്രകാശ് അയ്യര്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.
ഷിപ്പിംഗ് മേഖലയില്‍ 40 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള സിഎസ് കര്‍ത്തയാണ് സ്ഥാപനത്തിന്റെ ചെയര്‍മാന്‍. ആര്‍ക്കിടെക്ച്ചര്‍, ഇന്റീരിയര്‍ ഡിസൈന്‍ രംഗത്ത് 20 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഡോ. രമ എസ് കര്‍ത്തയാണ് അക്കാദമിയുടെ മാനേജിംഗ് ഡയറക്ടര്‍.
നാഷണല്‍ സ്‌കില്‍ ഡെവല്‌മെന്റ് കോര്‍പറേഷന്‍, ലോജിസ്റ്റിക്‌സ് സ്‌കില്‍ കൗണ്‍സില്‍, സ്‌റ്റെഡ് കൗണ്‍സില്‍ എന്നിവയുടെ അംഗീകാരമുള്ള കോഴ്‌സുകള്‍ പ്രായോഗിക പരിശീലനത്തിലൂന്നിയ പഠന പദ്ധതിയാണ് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ www.karthasacademy.com എന്ന് വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, 9778404177, 6238240460 എന്നീ നമ്പറുകലില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.