image

16 Jan 2024 9:45 AM GMT

Kerala

ആനവണ്ടിയിൽ നാട് ചുറ്റൽ; കണ്ണൂര്‍ ഡിപ്പോയ്ക്ക് 15 ലക്ഷം മാസവരുമാനം

MyFin Desk

ആനവണ്ടിയിൽ നാട് ചുറ്റൽ; കണ്ണൂര്‍ ഡിപ്പോയ്ക്ക് 15 ലക്ഷം മാസവരുമാനം
X

Summary

  • ഡിസംബറില്‍ 18.5 ലക്ഷം രൂപയായിരുന്നു വരുമാനം
  • ജനുവരി മാസത്തില്‍ ഇതിനോടകം 75 ശതമാനത്തോളം ബുക്കിംഗ് .
  • ഗവി, വാഗമണ്‍, മൂന്നാര്‍ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും വിനോദയാത്ര നടത്തുന്നത്


കെ എസ് ആര്‍ ടി സി ബഡ്ജറ്റ് ടൂറിസം പദ്ധതിയില്‍ ഒന്നാമതായി കണ്ണൂര്‍ ഡിപ്പോ. പദ്ധതിയിലൂടെ വിനോദയാത്ര നടത്തിയാണ് ആദ്യത്തെ 15 ഡിപ്പോകളില്‍ കണ്ണൂര്‍ ഒന്നാമതായി ഇടം പിടിച്ചത്.

എല്ലാ മാസവും ശരാശരി 15 ലക്ഷത്തിന് മുകളിലാണ് ബഡ്ജറ്റ് ടൂറിസം പദ്ധതിയിലൂടെ കണ്ണൂര്‍ ഡിപ്പോക്ക് വരുമാനമായി ലഭിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ മാത്രം 18.5 ലക്ഷം രൂപയായിരുന്നു വരുമാനം. പദ്ധതിയുടെ ഭാഗമായി ഗവി, വാഗമണ്‍, മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് ദ്വിദിന യാത്രയും വയനാട്, റാണിപുരം, പൈതല്‍മല, എന്നിവിടങ്ങളിലേക്കുള്ള ഏകദിന യാത്രയുമാണ് പ്രധാനമായും ചെയ്തുവരുന്നത്.

ജനുവരി മാസത്തില്‍ ഇതിനോടകം 75 ശതമാനത്തോളം ബുക്കിങ്ങുകളും പൂര്‍ത്തിയായി.

കണ്ണൂരിൽ നിന്നുള്ള വിനോദ യാത്രകൾ

വാഗമണ്‍-മൂന്നാറിലേക്കുള്ള വിനോദയാത്ര ജനുവരി 19ന് രാത്രി ഏഴിന് പുറപ്പെട്ട് 22ന് രാവിലെ ആറിന് തരിച്ചെത്തും. 26ന് നടത്തുന്ന യാത്രയില്‍ മൂന്നാര്‍, കാന്തല്ലൂര്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി 29ന് തിരിച്ചെത്തും.

ബുക്കിങ്ങിനായി 9496131288, 8089463675 എന്ന നമ്പറുകളില്‍ വിളിക്കാം