image

27 Sep 2024 9:33 AM GMT

Kerala

സീൻ മാറി വിഴിഞ്ഞം ! തുറമുഖത്തിന് ഐഎസ്പിഎസ് അംഗീകാരം ലഭിച്ചു

MyFin Desk

സീൻ മാറി വിഴിഞ്ഞം ! തുറമുഖത്തിന് ഐഎസ്പിഎസ് അംഗീകാരം ലഭിച്ചു
X

വിഴിഞ്ഞം തുറമുഖത്തിന് ഇന്റര്‍നാഷണല്‍ ഷിപ്പിംഗ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി കോഡ് ( ഐഎസ്പിഎസ്) അംഗീകാരം ലഭിച്ചു. കേന്ദ്രസര്‍ക്കാറിന്റെ മിനിസ്ട്രി ഓഫ് ഷിപ്പിംഗ് ആന്‍ഡ് പോര്‍ട്ടിന്റെ കീഴിലുള്ള മറൈന്‍ മര്‍ച്ചന്റ് ഡിപ്പാർട്മെന്റാണ് അംഗീകാരം നൽകിയത്. കഴിഞ്ഞ ഡിസംബറില്‍ താല്‍ക്കാലിക അംഗീകാരം ലഭിച്ചിരുന്നു. തുടർ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സ്ഥിര അംഗീകാരം ലഭിച്ചിരിക്കുന്നത്. അന്താരാഷ്ട്ര കപ്പലുകൾ സർവ്വീസിന് ഉപയോഗിക്കണമെങ്കിൽ ഐഎസ്പിഎസ് അംഗീകാരം ആവശ്യമാണ്.

തുറമുഖത്ത് നങ്കൂരമിടാനുള്ള സൗകര്യങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടോ എന്നുള്ള കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് ഐഎസ്പിഎസ് അംഗീകാരം ലഭിക്കുന്നത്. കാര്‍ഗോ അതിവേഗ ക്രാഫ്റ്റ്, ബള്‍ക്ക് കാരിയര്‍, ചരക്ക് കപ്പല്‍ എന്നിവയ്ക്ക് വിഴിഞ്ഞത്ത് നങ്കൂരമിടാനുള്ള അനുമതിയാണ് ഇതോടെ ലഭിക്കുന്നത്. ഇതോടെ തുറമുഖം അന്തര്‍ദേശീയ സമുദ്ര വ്യാപരത്തിനുള്ള സുരക്ഷിത ഇടമായി. അന്താരാഷ്ട്ര സുരക്ഷ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുന്നു എന്ന് വിലയിരുത്തിയതിന് പിന്നാലെയാണ് കേന്ദ്ര അംഗീകാരം. 2029 വരെയാണ് സുരക്ഷ സര്‍ട്ടിഫിക്കേഷന്‍ കാലാവധി.