6 May 2024 2:51 PM IST
Summary
- ഇന്‍ഡിവിജ്വല്‍ ട്യൂഷന്‍, ഭാഷകളിലും മാത്തമാറ്റിക്‌സിലും ഫൗണ്ടേഷന്‍ കോഴ്‌സുകള്‍, ഇംഗ്ലീഷിലും ഹിന്ദിയിലും സ്പീക്കിംഗ് കോഴ്സുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
- ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന് (ഐഎഎസ്) വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്നതിന് രൂപകല്‍പ്പന ചെയ്ത പ്രോഗ്രാമാണ് ജൂനിയര്‍ ഐഎഎസ്.
വ്യക്തിഗത പഠന പ്ലാറ്റ്‌ഫോമായ ഇന്റര്‍വല്‍, പുതിയ സാമ്പത്തിക വര്‍ഷത്തെ വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാല് നൂതന ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. കെ-12 സെഗ്‌മെന്റില്‍ ഒട്ടേറെ കോഴ്സുകളുള്ള ഇന്റര്‍വല്‍, തങ്ങളുടെ ബിസിനസ് പുതിയ പ്രാദേശിക ഭാഷകളിലേക്കും വ്യത്യസ്ത പ്രായ വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പരിശ്രമിക്കുന്നത്.
ക്ലാസ്‌റൂം വിഷയങ്ങളില്‍ ഇന്‍ഡിവിജ്വല്‍ ട്യൂഷന്‍, ഭാഷകളിലും മാത്തമാറ്റിക്‌സിലും ഫൗണ്ടേഷന്‍ കോഴ്‌സുകള്‍, ലിറ്റില്‍ ജീനി എന്ന പേരില്‍ മോണ്ടിസോറി അടിസ്ഥാനമാക്കിയുള്ള ക്ലാസുകള്‍, ഇംഗ്ലീഷിലും ഹിന്ദിയിലും വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സ്പീക്കിംഗ് കോഴ്സുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
ഇന്റര്‍വലിന്റെ പോര്‍ട്ട്‌ഫോളിയോയിലെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ വ്യക്തികള്‍ക്ക് പ്രത്യേക പരിശീലനവും കരിയര്‍ പുരോഗതി അവസരങ്ങളും നല്‍കിക്കൊണ്ട് വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റും. താഴെ പറയുന്നവയാണ് നാല് പുതിയ കോഴ്‌സുകള്‍:
1. ജൂനിയര്‍ ഐഎഎസ്: 10 വയസും അതിനു മുകളിലും പ്രായമുള്ള വരെ ലക്ഷ്യമാക്കി, ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന് (ഐഎഎസ്) വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്നതിന് രൂപകല്‍പ്പന ചെയ്ത പ്രോഗ്രാമാണ് ജൂനിയര്‍ ഐഎഎസ്. ചെറുപ്രായത്തില്‍ തന്നെ തയ്യാറെടുപ്പ് ആരംഭിക്കുന്നതിലൂടെ, പങ്കെടുക്കുന്നവര്‍ക്ക് സിവില്‍ സര്‍വീസിലെ വിജയകരമായ കരിയറിന് മത്സരാധിഷ്ഠിതവും സമഗ്രവുമായ അടിത്തറ ലഭിക്കും.
2. ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് സ്പീക്ക് കോഴ്സ് (ഡിഇഎസ്‌സി): ഓണ്‍ലൈന്‍ ഇംഗ്ലീഷ് അധ്യാപനത്തിന് വര്‍ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത്, പ്രഗത്ഭരായ ഇംഗ്ലീഷ് അധ്യാപകരാകാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് അനുയോജ്യമായ തൊഴിലധിഷ്ഠിത പാഠ്യപദ്ധതിയാണ് ഡിഇഎസ്‌സി. ആറ് മാസം ദൈര്‍ഘ്യമുള്ള ഈ പ്രോഗ്രാം ഭാഷാ വൈദഗ്ധ്യം മാത്രമല്ല, പ്രായോഗിക അധ്യാപനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ 100% ജോലി പ്ലേസ്മെന്റ് ഉറപ്പുനല്‍കുന്നു.
3. അക്കൗണ്ട്ഈസി: അക്കൗണ്ടിംഗില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കും പത്താം ക്ലാസ് പൂര്‍ത്തിയാക്കി സാമ്പത്തിക രംഗത്ത് പ്രതിഫലദായകമായ പാത പിന്തുടരാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കും അനുയോജ്യമായ തിരഞ്ഞെടുപ്പായിരിക്കും അക്കൗണ്ട്ഈസി.
4. ടീച്ചേഴ്സ് ബ്രിഡ്ജ് കോഴ്സ്: ഓണ്‍ലൈന്‍ ടീച്ചിംഗ് ഡൊമെയ്നില്‍ തൊഴിലവസരങ്ങള്‍ തേടുന്ന ടീച്ചര്‍ ട്രെയിനിംഗ് കോഴ്സ് (ടിടിസി) അല്ലെങ്കില്‍ ബാചിലര്‍ ഓഫ് എജ്യുക്കേഷന്‍ (ബി.എഡ്) ബിരുദധാരികളെ ലക്ഷ്യമിട്ടുള്ള ഈ പ്രത്യേക കോഴ്സിലൂടെ പ്രായോഗിക പരിശീലനം നല്‍കുകയും ഓണ്‍ലൈന്‍ അധ്യാപക തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ആറ് മാസത്തെ പ്രോഗ്രാം പൂര്‍ത്തിയാകുമ്പോള്‍, ഡിജിറ്റല്‍ ക്ലാസ്‌റൂമുകളിലേക്ക് ജോബ് പ്ലേസ്മെന്റ് സഹായം നല്‍കുന്നു. നാല് പുതിയ കോഴ്സുകളിലേക്കും പ്രവേശനം ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്.
അസ്ല തടത്തില്‍, ഷിബിലി അമീന്‍, സനാഫിര്‍, നജിം ഇല്ല്യാസ്, റമീസ് അലി എന്നീ അഞ്ച് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ഇന്റര്‍വല്‍ സ്ഥാപിച്ചത്.