image

8 March 2024 1:04 PM IST

Kerala

അന്താരാഷ്ട്ര വനിതാ ദിനം: വിവിധ പദ്ധതികളുമായി വ്യവസായ വകുപ്പ്

MyFin Desk

അന്താരാഷ്ട്ര വനിതാ ദിനം: വിവിധ പദ്ധതികളുമായി വ്യവസായ വകുപ്പ്
X

Summary

പത്തുലക്ഷം രൂപ വരെയുള്ള പ്രൊജക്ടുകള്‍ക്ക് 40 ശതമാനം സബ്‌സിഡി നല്‍കുന്നു


അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

വനിതാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികളാണ് കേരള വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ളത്.

കേരള വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭക സഹായ പദ്ധതി വഴി ഉല്പാദന മേഖലയില്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന വനിതാ സംരംഭകര്‍ക്ക് സ്ഥിര നിക്ഷേപത്തിന്റെ 25 ശതമാനം(പരമാവധി 40 ലക്ഷം രൂപ വരെ) സബ്‌സിഡിയായി ലഭിക്കും.

നാനോ യൂണിറ്റുകള്‍ക്കായുള്ള മാര്‍ജിന്‍ മണി ഗ്രാന്‍ഡ് വഴി ഉല്‍പാദന മേഖലയിലോ സേവന മേഖലയിലോ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വനിതാ സംരംഭകര്‍ക്ക് പത്തുലക്ഷം രൂപ വരെയുള്ള പ്രൊജക്ടുകള്‍ക്ക് 40 ശതമാനം സബ്‌സിഡി നല്‍കുന്നു.

തൊഴിലും ഉല്‍പാദനവും വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി വഴി ഉല്‍പാദന മേഖലയില്‍ 50 ലക്ഷം രൂപ വരെയും സേവനമേഖലയില്‍ 20 ലക്ഷം രൂപ വരെയും ഉള്ള പ്രൊജക്ടുകള്‍ക്ക് 15 മുതല്‍ 35 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്നു. എന്നിങ്ങനെ നിരവധി പദ്ധതികള്‍ ആണ് സര്‍ക്കാര്‍ സ്ത്രീകളെ മുന്‍ഗണന വിഭാഗക്കാരായി കണക്കാക്കി ഒരുക്കിയിട്ടുള്ളത്.