image

15 Jan 2024 1:38 PM GMT

Kerala

സഹകരണ സംഘങ്ങളുടെ നിക്ഷേപങ്ങള്‍ കേരള ബാങ്കിലേക്ക് മാറ്റാൻ നിര്‍ദേശം

MyFin Desk

സഹകരണ സംഘങ്ങളുടെ നിക്ഷേപങ്ങള്‍ കേരള ബാങ്കിലേക്ക് മാറ്റാൻ നിര്‍ദേശം
X

Summary

  • കേരള ബാങ്കില്‍ എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളും വന്നതിലാണ് നിക്ഷേപങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്
  • ഓഡിറ്റ് വേളയില്‍ ഉദ്യോഗസ്ഥര്‍ ഈ നിര്‍ദ്ധേശങ്ങള്‍ പാലിക്കുന്നുണ്ടൊയെന്ന് ഉറപ്പാക്കണം
  • സഹകരണ സംഘങ്ങളെ തകര്‍ക്കാനാണ് രജിസ്ട്രാറുടെ സര്‍ക്കുലറെന്ന് സഹകരണ ജനാധിപത്യ വേദി ചെയര്‍മാന്‍


വിവിധ ബാങ്കുകളിലുള്ള സഹകരണ സംഘങ്ങളുടെ കറന്റ്-സേവിങ്‌സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ കേരള ബാങ്കിലേക്ക് മാറ്റാന്‍ നിര്‍ദേശം. കേരള ബാങ്കില്‍ എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളും നിലവില്‍വന്ന സാഹചര്യത്തിലാണ് നിക്ഷേപങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഓഡിറ്റ് വേളയില്‍ ഉദ്യോഗസ്ഥര്‍ ഈ നിര്‍ദ്ധേശങ്ങള്‍ പാലിക്കുന്നുണ്ടൊയെന്ന് ഉറപ്പാക്കണമെന്നും സഹകരണ സംഘം രജിസ്ട്രാര്‍ അറിയിച്ചു.

അതേസമയം കേരള ബാങ്കിനെ മാത്രം സഹായിക്കാനും പ്രാഥമിക സഹകരണ സംഘങ്ങളെ തകര്‍ക്കാനാണ് രജിസ്ട്രാറുടെ സര്‍ക്കുലറെന്ന് സഹകരണ ജനാധിപത്യ വേദി ചെയര്‍മാന്‍ അഡ്വ. കരകുളം കൃഷ്ണപിള്ള പറഞ്ഞു. പ്രാഥമിക സഹകരണ സംഘങ്ങള്‍ സ്വരൂപിക്കുന്ന നിക്ഷേപങ്ങള്‍ക്ക് 9.5 ശതമാനം പലിശയാണ് നല്‍കുന്നത്. ഇത് കേരള ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്നത് 8.5 ശതമാനം മാത്രം. ഈ ഇനത്തില്‍ വരുന്ന നഷ്ടം നികത്താനാകാത്തതാണ്. സര്‍വിസ് സഹകരണ ബാങ്കുകള്‍ക്ക് ഒഴികെ സഹകരണ സ്ഥാപനങ്ങള്‍ക്ക് യാതൊരു സാമ്പത്തിക സഹായവും കേരള ബാങ്കില്‍ നിന്ന് ലഭിക്കുന്നില്ലെന്നും സഹകരണ ജനാധിപത്യ വേദി ചെയര്‍മാന്‍ പറഞ്ഞു.

കേരള ബാങ്കിനെ മാത്രം പരിഗണിക്കുകയും മറ്റു സഹകരണ സംഘങ്ങളെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്ന തീരുമാനങ്ങള്‍ സഹകരണ വകുപ്പില്‍നിന്ന് ഉണ്ടാകുന്നതെന്ന പരാതി വ്യാപകമാണ്. സംഘങ്ങളുടെ പലിശ നിരക്ക് കേരള ബാങ്ക് പുന:പരിശോധിക്കണമെന്നാണ് ആവശ്യം.