image

10 Jan 2024 8:00 AM GMT

Kerala

ക്ഷീരോല്പാദനരംഗത്ത് കേരളം സ്വയം പര്യാപ്തത നേടും: മന്ത്രി ജെ ചിഞ്ചു റാണി

MyFin Desk

kerala will become self-sufficient in milk production, j chinchu rani
X

Summary

  • കന്നുകാലികള്‍ക്ക് നല്‍കുന്നതിനായി ഗുണ നിലവാരമുള്ള തീറ്റ ഉറപ്പാക്കും
  • ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനായി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി
  • വരും വര്‍ഷങ്ങളില്‍ മുഴുവന്‍ കന്നുകാലികളെയും ഇന്‍ഷുറന്‍സ് ചെയ്യും


ക്ഷീരോല്പാദനരംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു.

കന്നുകാലികള്‍ക്ക് നല്‍കുന്നതിനായി ഗുണ നിലവാരമുള്ള തീറ്റ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഗുണനിലവാരമുള്ള തീറ്റ ലഭിക്കുന്നതിലൂടെ പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനാകും. മൃഗ സംരക്ഷണ വകുപ്പ് ദേശീയ തലത്തില്‍നടത്തിയ സര്‍വേ പ്രകാരം ഏറ്റവും ഗുണമേന്മയുള്ള പാല്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത് കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു.

ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാ ക്ഷീര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കാര്‍ഷിക കേരളത്തിന്റെ സമ്പദ്ഘടനയുടെ പ്രധാന മേഖലയാണ് ക്ഷീര മേഖല. ക്ഷീര വികസനവകുപ്പിന്റെ രൂപീകരണത്തിനുശേഷം ക്ഷീരമേഖലയില്‍ അത്ഭുതകരമായ വളര്‍ച്ചയാണ് ഉണ്ടായത്. ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനായി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്ര സഹായം തേടിയിട്ടുണ്ട്.

വരും വര്‍ഷങ്ങളില്‍ മുഴുവന്‍ കന്നുകാലികളെയും ഇന്‍ഷുറന്‍സ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും കൂടാതെ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലെയും കര്‍ഷകര്‍ക്ക് കന്നുകാലിത്തീറ്റയെ കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.