image

7 Nov 2023 12:49 PM IST

Kerala

സംരംഭകര്‍ക്കായി പുതിയ ഡിജിറ്റല്‍ സൗകര്യങ്ങളുമായി സര്‍ക്കാര്‍

MyFin Desk

government with new digital facilities for entrepreneurs
X

നിക്ഷേപകര്‍ക്കായി രണ്ട് ഡിജിറ്റല്‍ സൗകര്യങ്ങള്‍ ആരംഭിച്ച് കേരളം. ഇന്‍വെസ്റ്റ് കേരള, കേരള റെസ്‌പോണ്‍സിബിള്‍ ഇന്‍ഡസ്ട്രി ഇന്‍സെന്റീവ് സ്‌കീം പോര്‍ട്ടല്‍ എന്നിവയാണ് സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തത്.

നിക്ഷേപകര്‍ക്കുള്ള ഏകജാലക പരിഹാരമാര്‍ഗമാണ് ഈ പോര്‍ട്ടലുകളെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. നിക്ഷേപകര്‍ക്കായുള്ള https://www.invest.kerala.gov.in/ എന്ന പോര്‍ട്ടല്‍ സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി ലഭിക്കുന്നതിനും നിക്ഷേപവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ക്ക് സഹായം ലഭിക്കുന്നതിനുമായുള്ള പോര്‍ട്ടലാണ്.http://kriis.kerala.gov.in/ എന്ന പോര്‍ട്ടല്‍ സബ്‌സിഡികള്‍, ഇന്‍സെന്റീവുകള്‍ തുടങ്ങി ഉത്തരവാദിത്ത വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളും പ്രഖ്യാപനങ്ങളും അറിയാനുള്ള പോര്‍ട്ടലാണ്.