image

14 Jun 2024 10:36 AM GMT

Kerala

ഇ-വേബില്‍: സ്വര്‍ണ വ്യാപാര സംഘടനകളുമായി ചര്‍ച്ച നടത്തി ധനമന്ത്രി

MyFin Desk

on e-web, finance minister held discussions with gold trade associations
X

Summary

  • വ്യാപാര ആവശ്യങ്ങള്‍ക്ക് വേണ്ടി കൊണ്ടുപോകുന്ന സ്വര്‍ണത്തിന് മാത്രമേ ഇ- വേബില്‍ ഏര്‍പ്പെടുത്തുകയുള്ളൂ എന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു.
  • കുറഞ്ഞപരിധി 500 ഗ്രാമായി നിശ്ചയിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
  • 100 കിലോമീറ്റര്‍ ചുറ്റളവില്‍ നോണ്‍ സപ്ലൈ വിഭാഗത്തിലുള്ള ഇടപാടുകള്‍ക്ക് ഇളവ് അനുവദിക്കണം.


ഇ-വേബില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് സ്വര്‍ണ വ്യാപാര മേഖലയിലുള്ള സംഘടനകളും ആയി ധനമന്ത്രി ചര്‍ച്ച നടത്തി കെ എന്‍ ബാലഗോപാല്‍. ജി എസ് ടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ വൈസ് പ്രസിഡന്റ് രത്‌നകലാ രത്‌നാകരന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം എസ് വേണുഗോപാല്‍, കെജിഎസ് ഡി എ പ്രസിഡന്റ് ഷാജു ചിറയത്ത്, ട്രഷറര്‍ സുനില്‍ദേവസ്യ എന്നിവര്‍ എന്നിവര്‍ പങ്കെടുത്തു.

പുറത്തുവരുന്ന സൂചനകള്‍ അനുസരിച്ച് രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് ഈ വേ ബില്‍ ഏര്‍പ്പെടുത്തിയേക്കും. ഇത് അംഗീകരിക്കാന്‍ ആവില്ലെന്നാണ് സംഘടനകളുടെ പക്ഷം. 30 ഗ്രാം സ്വര്‍ണം സ്വര്‍ണ്ണ വ്യാപാര മേഖലയെ സംബന്ധിച്ചിടത്തോളം ചെറിയ തൂക്കം മാത്രമാണ്. കുറഞ്ഞപരിധി 500 ഗ്രാമായി നിശ്ചയിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

ഈ വേബില്‍ ഏര്‍പ്പെടുത്തുക വഴി ഇപ്പോള്‍ ചെയ്തുവരുന്ന പേപ്പര്‍ വര്‍ക്കുകള്‍ക്ക് പുറമേ പുതിയ കുറെ ഇന്‍വോയ്‌സുകളും ചെലവുകളും വ്യാപാരികള്‍ക്ക് വരുത്തിവെക്കും. സ്വര്‍ണം കടകളില്‍ എത്താന്‍ കൂടുതല്‍ താമസമുണ്ടാകും. മോഷണത്തിനും മറ്റും സാധ്യത കാണുന്നു. ഈ വേബില്‍ ഏര്‍പ്പെടുത്തേണ്ടത് വ്യാപാര ആവശ്യത്തിന് കൊണ്ടുപോകുന്നതിനു മാത്രമായിരിക്കണം. 100 കിലോമീറ്റര്‍ ചുറ്റളവില്‍ നോണ്‍ സപ്ലൈ വിഭാഗത്തിലുള്ള ഇടപാടുകള്‍ക്ക് ഇളവ് അനുവദിക്കണം. ഹാള്‍മാര്‍ക്കിങ്ങ്, റിപ്പയറിംഗ്, പോളിഷിംഗ്, റിഫൈനിംഗ് ആന്‍ഡ് മേക്കിംഗ് ഇങ്ങനെ കൊണ്ടുപോകുന്നതിന് എസ് ജി എസ് ടി നിശ്ചയിച്ചിട്ടുള്ള എല്ലാ ഡോക്യുമെന്റുകളും കരുതുന്നുണ്ട്. ഈ വേബില്‍ ജനറേറ്റ് ചെയ്തില്ലെങ്കില്‍ 200% വരെ പിഴയടിക്കും എന്നുള്ളത് ഒഴിവാക്കണം. ഡെലിവറി ചെല്ലാന്‍, ട്രാവല്‍ സ്റ്റോക്ക് രജിസ്റ്റര്‍, യഥാര്‍ത്ഥ വില്പനക്കുള്ള ഈ ഇന്‍വോയ്‌സ് എന്നിവയുമായി പോകുന്ന സാധനങ്ങള്‍ക്ക് ഈ വേബില്‍ ജനറേറ്റ് ചെയ്തില്ല എന്നുള്ളതിന്റെ പേരില്‍ 200 ശതമാനം വരെ പിഴ അടക്കുന്നത് ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

വ്യാപാര ഇതര ആവശ്യങ്ങള്‍ക്കായി സ്വര്‍ണ്ണം കൈമാറുന്നതിനുള്ള വിശദമായ നിയമങ്ങള്‍ നിര്‍മ്മിക്കണം. വ്യക്തിഗത ആവശ്യങ്ങള്‍ക്ക് വേണ്ടി കൊണ്ടുപോകുന്ന ആഭരണങ്ങള്‍ ഈ വേ ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണം. ഒരാള്‍ തന്നെ മുതലാളിയും തൊഴിലാളിയുമായി പണിയെടുക്കുന്ന 5000 ത്തോളം ജ്വല്ലറികള്‍ കേരളത്തിലുണ്ട്. സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം 100 ശതമാനം നികുതി അനുസരിച്ച് ഉള്ളതാക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നു.

അഞ്ച് ലക്ഷം കുടുംബങ്ങള്‍ ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. അവരെ ഇല്ലാതാക്കുന്നു ഒരു നിയമവും സൃഷ്ടിക്കരുതെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വഎസ് അബ്ദുല്‍ നാസര്‍ ചര്‍ച്ചയില്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. വ്യാപാര ആവശ്യങ്ങള്‍ക്ക് വേണ്ടി കൊണ്ടുപോകുന്ന സ്വര്‍ണത്തിന് മാത്രമേ ഇ- വേബില്‍ ഏര്‍പ്പെടുത്തുകയുള്ളൂ എന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു. ഉപഭോക്താക്കള്‍ ഒരുതരത്തിലും ഇതിന്റെ പരിധിയില്‍ വരുന്നില്ലന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ചകളില്‍ ഉന്നയിച്ച പ്രശ്‌നങ്ങളും ആവശ്യങ്ങളും അനുഭവപൂര്‍വ്വം പരിഗണിച്ചു മാത്രമേ ഈ വേബില്‍ നടപ്പാക്കുകയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു.