image

29 April 2024 7:34 AM GMT

Kerala

പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങാതെ ജി.ഡി എന്‍ട്രി കിട്ടും; ‘പോല്‍ ആപ്പി’ൽ സേവനം സൗജന്യം

MyFin Desk

get gd entry without entering or exiting the station, service is free on pol app
X

വാഹനങ്ങൾ അപകടത്തിൽ പെട്ടാൽ ഇൻഷുറൻസ് ലഭിക്കാൻ ചിലപ്പോഴൊക്കെ പൊലീസിന്റെ ജി‍ഡി എൻട്രി ആവശ്യമായി വരാറുണ്ട്. വലിയ ക്ലൈം ആണെങ്കിൽ ഇൻഷുറൻസ് കമ്പനികൾ ചിലപ്പോഴൊക്കെ ജിഡി എൻട്രി നിർബന്ധമായി ആവശ്യപ്പെടാറുണ്ട്. ഇന്‍ഷുറന്‍സ് ക്ലെയിമിനായി പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ ജിഡി എന്‍ട്രി ലഭിക്കുന്നതിന് പൊലീസിന്റെ മൊബൈല്‍ ആപ്പായ 'പോല്‍ ആപ്പില്‍' സൗകര്യം. ഈ സേവനം തികച്ചും സൗജന്യമായാണ് ലഭ്യമാക്കുന്നത്. സേവനം ലഭ്യമാകാന്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ പേരും മൊബൈല്‍ നമ്പറും നല്‍കുക. ഒടിപി മൊബൈലില്‍ വരും. പിന്നെ, ആധാര്‍ നമ്പര്‍ നല്‍കി റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഒരിക്കല്‍ റജിസ്‌ട്രേഷന്‍ നടത്തിയാല്‍ പൊലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങള്‍ക്കും ഇതുമതി.

പൊതു ജനങ്ങള്‍ക്കായി കേരള പൊലീസ് ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഇതുസംബന്ധിച്ച് വിശദമായ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

പൊലീസ് ഫെയ്‌സ്ബുക്ക് പോസ്റ്റ്

വാഹനാപകടം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറല്‍ ഡയറി) എന്‍ട്രി ആവശ്യമായി വരാറുണ്ട്.

സ്റ്റേഷനില്‍ വരാതെ തന്നെ ജി.ഡി. എന്‍ട്രി ലഭിക്കുന്നതിന് കേരള പോലീസിന്റെ മൊബൈല്‍ ആപ്പായ പോല്‍ ആപ്പില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സേവനം തികച്ചും സൗജന്യമാണ്.

സേവനം ലഭ്യമാകാന്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ പേരും മൊബൈല്‍ നമ്പറും നല്‍കുക. ഒ.ടി.പി. മൊബൈലില്‍ വരും. പിന്നെ, ആധാര്‍ നമ്പര്‍ നല്‍കി റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഒരിക്കല്‍ റജിസ്‌ട്രേഷന്‍ നടത്തിയാല്‍ പൊലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങള്‍ക്കും അതുമതി.

വാഹനങ്ങളുടെ ഇന്‍ഷൂറന്‍സിന് ജിഡി എന്‍ട്രി കിട്ടാന്‍ ഇതിലെ Request Accident GD എന്ന സേവനം തെരെഞ്ഞെടുത്ത്

നിങ്ങളുടെ പേര്, ജനനത്തീയതി, മൊബൈല്‍ ഫോണ്‍ നമ്പര്‍, ഇ-മെയില്‍, മേല്‍വിലാസം എന്നിവ നല്‍കി തിരിച്ചറിയല്‍ രേഖ അപ്ലോഡ് ചെയ്യേണ്ടതാണ്. അതിനു ശേഷം ആക്സിഡന്റ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുകയും സംഭവത്തിന്റെ ഫോട്ടോ അപ്ലോഡ് ചെയ്യുകയും വേണം. വാഹനത്തിന്റെ വിവരങ്ങള്‍ കൂടി നല്‍കി അപേക്ഷ സബ്മിറ്റ് ചെയ്യാവുന്നതാണ്.

അപേക്ഷയിന്മേല്‍ പൊലീസ് പരിശോധന പൂര്‍ത്തിയായശേഷം ജി ഡി എന്‍ട്രി അനുവദിക്കും. അത് ആപ്പില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്.

എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ വാഹനം പരിശോധിച്ച ശേഷമായിരിക്കും സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത്.

ഈ സേവനം കേരള പൊലീസിന്റെ തുണ വെബ്‌പോര്‍ട്ടലിലും ലഭ്യമാണ്.