22 April 2024 9:35 AM GMT
Summary
- ടെക്‌സസിലും കാലിഫോര്‍ണിയയിലും ഓഫീസുകള്‍
- സംരംഭങ്ങളുടെ സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ നല്‍കുന്ന ഇആര്‍പി മേഖലയാണ് പ്രവര്‍ത്തന മണ്ഡലം
- 2012 ല്‍ സ്ഥാപിതമായി
ഇന്ത്യയിലും അമേരിക്കയിലും സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ നല്‍കുന്ന സോഫ്റ്റ്വെയര്‍ ലാബ്‌സ് ഇന്‍ഫോപാര്‍ക്ക് കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങി. 10,500 ചതുരശ്രയടിയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഓഫീസില്‍ 140 ജീവനക്കാരാണുള്ളത്.
ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ ഗ്യാപ്ബ്ലൂ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. കമ്പനി ഡയറക്ടര്‍മാരായ സുദീപ് ചന്ദ്രന്‍, ഗിരീഷ് രുദ്രാക്ഷന്‍, ഇന്‍ഫോപാര്‍ക്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
2012 ല്‍ സ്ഥാപിതമായ ഗ്യാപ്ബ്ലൂവിന് കൊച്ചി കൂടാതെ ടെക്‌സസിലും കാലിഫോര്‍ണിയയിലും ഓഫീസുണ്ട്. സംരംഭങ്ങളുടെ സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ നല്‍കുന്ന ഇആര്‍പി മേഖലയിലാണ് ഗ്യാപ്ബ്ലൂവിന്റെ പ്രധാന പ്രവര്‍ത്തനം. ഇആര്‍പിയില്‍ തന്നെ വിതരണ ശൃംഖല, ഉപഭോക്തൃ സേവനം, ഫിനാന്‍സ്, മനുഷ്യവിഭവശേഷി തുടങ്ങിയ സേവനങ്ങള്‍ ഗ്യാപ്ബ്ലൂ നല്‍കുന്നു.
കൃത്രിമ ബുദ്ധി സേവനങ്ങള്‍, ഗുണമേന്മാ പരിശോധന, വില്‍പന, ക്ലൗഡ് സേവനങ്ങള്‍, സംയോജനം, ബിസിനസ് ഇന്റലിജന്‍സ്, ഉത്പന്നങ്ങളും ഗവേഷണങ്ങളും, ഭരണ നിര്‍വഹണം തുടങ്ങിയ വിഭാഗങ്ങളിലും ഗ്യാപ്ബ്ലൂവിന്റെ സേവനങ്ങളുണ്ട്.
ഇന്‍ഫോപാര്‍ക്കില്‍ ഓഫീസ് തുറക്കുന്നതോടെ ചടുലമായ ആവാസവ്യവസ്ഥയുടെ ഭാഗമാവുകയാണ് ഗ്യാപ്ബ്ലൂവെന്ന് കമ്പനി ഡയറക്ടര്‍ സുദീപ് ചന്ദ്രന്‍ പറഞ്ഞു. ഭൗതികമായ സാന്നിദ്ധ്യത്തിനപ്പുറത്തേക്ക് നൂതനത്വവും സഹകരണവും വര്‍ധിപ്പിക്കാന്‍ ശ്രമം നടത്തുമെന്നും ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത എന്നും ഉയര്‍ത്തിപ്പിടിക്കുന്നതിനോടൊപ്പം സമൂഹത്തില്‍ ക്രിയാത്മക മാറ്റം വരുത്താനും ഈ അവസരം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.