13 March 2024 12:35 PM GMT
Summary
- 11 മാസത്തിനിടെ 1,00,081 സംരംഭങ്ങള്‍
- 2,09,735 തൊഴിൽ സൃഷ്ടിക്കപ്പെട്ടു
- രണ്ടാം വര്‍ഷവും സംരംഭക വര്‍ഷം പദ്ധതിയിലൂടെ ഒരു ലക്ഷം സംരംഭങ്ങള്‍
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം സംരംഭക വര്‍ഷം പദ്ധതിയിലൂടെ ഒരു ലക്ഷം സംരംഭങ്ങളെന്ന ലക്ഷ്യം പൂര്‍ത്തിയാക്കിയതായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അറിയിച്ചു.
സംരംഭക വര്‍ഷം 0.2 വര്‍ഷത്തെ പദ്ധതിയിലൂടെ മാത്രം കേരളത്തില്‍ കഴിഞ്ഞ 11 മാസത്തിനിടെ 1,00,081 സംരംഭങ്ങള്‍ ആരംഭിച്ചതായും 6712 കോടിയുടെ നിക്ഷേപവും 2,09,735 തൊഴിലും ഈ 11 മാസക്കാലയളവില്‍ കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടതായി മന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
സംരംഭക വര്‍ഷമെന്ന മെഗാ പദ്ധതിയിലൂടെ കഴിഞ്ഞ 23 മാസത്തിനിടെ കേരളത്തിലേക്ക് 15,138.05 കോടി രൂപയുടെ നിക്ഷേപമെത്തിച്ചേരുകയും 5,09,935 പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്തു.
എറണാകുളം, കൊല്ലം, തിരുവനന്തപുരം, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് ജില്ലയില്‍ സംരംഭക വര്‍ഷം പദ്ധതിയിലൂടെ 20,000ത്തിലധികം സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
എറണാകുളം, മലപ്പുറം ജില്ലകളില്‍ 50000 ത്തിലധികം ആളുകൾക്കും തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 40000 ത്തിലധികം ആളുകൾക്കും സംരംഭക വര്‍ഷം പദ്ധതിയിലൂടെ തൊഴിൽ ലഭിച്ചു. കൂടാതെ 76377 സ്ത്രീകളെ സംരംഭകരാക്കി മാറ്റാനും സാധിച്ചു.
4 ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കി, പന്ത്രണ്ടായിരത്തി അഞ്ഞൂറിലധികം കോടി രൂപയുടെ നിക്ഷേപം ഉറപ്പ് വരുത്തി ദൈവത്തിന്റെ സ്വന്തം നാട് നിക്ഷേപകരുടെയും സ്വന്തം നാടാക്കിമാറ്റിക്കൊണ്ട് കുതിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.