image

5 Feb 2024 7:19 AM

Kerala

പൊലീസിനെയും നവീകരിക്കും; സേനയ്ക്ക് 150.26 കോടി

MyFin Desk

പൊലീസിനെയും നവീകരിക്കും; സേനയ്ക്ക് 150.26 കോടി
X

Summary

  • ജയിൽ വകുപ്പിന് 14.5 കോടി
  • ദുരന്ത നിവാരണ അതോറിറ്റിക്ക് 6 കോടി
  • നീതിന്യായ വകുപ്പിന് 44.14 കോടി


ബജറ്റിൽ പൊലീസ് സേനയ്ക്ക് 150.26 കോടി രൂപ വകയിരുത്തി ധനമന്ത്രി കെ.എൻ ബാലഗോപാൽ.

പൊലീസ് സേനയുടെ നവീകരണത്തിന് 12 കോടി രൂപ. ജയിൽ വകുപ്പിന് 14.5 കോടി. ലഹരിവിരുദ്ധ കാമ്പയിനായ വിമുക്തിക്ക് 9.5 കോടിയും ദുരന്ത നിവാരണ അതോറിറ്റിക്ക് 6 കോടി രൂപയും ബജറ്റിൽ വകയിരുത്തി.

എക്സൈസ് വകുപ്പിന്റെ ആധുനിക വത്കരണത്തിന് 9.2 കോടി. വിജിലൻസിന് 5 കോടിയും ബജറ്റിൽ അനുവദിച്ചു.

നീതിന്യായ വകുപ്പിന് 44.14 കോടി അനുവദിച്ചു.

ഹൈക്കോടതികളും കീഴ്കോടതികളും നവീകരിക്കാനും കൂടുതൽ സുരക്ഷ ഒരുക്കാനുമായി 3.3 കോടിയും വകയിരുത്തി. കൂടാതെ കളമശേരിയിൽ ഒരു ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാനും തീരുമാനിച്ചു.

കൂടുതൽ ബജറ്റ് പ്രഖ്യാപനങ്ങൾ