3 Nov 2023 9:45 AM
Summary
- അവസാന തീയതി 2023 ഡിസംബര്‍ 17
ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായാണ് സ്ഥാപകനായ കെപി ഹോര്‍മിസിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ്.
ട്യൂഷന്‍ ഫീസും മറ്റു വിദ്യാഭ്യാസ ചെലവുകളും ഉള്‍പ്പെടെ പ്രതിവര്‍ഷം പരമാവധി ഒരു ലക്ഷം രൂപയാണ് സ്‌കോളര്‍ഷിപ്പ് തുകലഭിക്കുക.
അപേക്ഷിക്കാവുന്ന കോഴ്‌സുകള്‍:
എംബിബിഎസ്,
എന്‍ജിനീയറിംഗ്,
ബിഎസ്‌സി നഴ്‌സിംഗ്,
എംബിഎ,
കാര്‍ഷിക സര്‍വകലാശാല നടത്തുന്ന ബിഎസ്‌സി അഗ്രികള്‍ചര്‍, ബിഎസ് സി (ഓണേഴ്‌സ്) കോ-ഓപറേഷന്‍ ആന്‍ഡ് ബാങ്കിംഗ്.
സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ/ഓട്ടോണമസ് കോളേജുകളില്‍ 2023-24 വര്‍ഷം മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടിയവരായിരിക്കണം അപേക്ഷിക്കേണ്ടത്. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപയില്‍ കവിയാന്‍ പാടുള്ളതല്ല. കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിരതാമസക്കാരായ വിദ്യാര്‍ഥികളാണ് അപേക്ഷയ്ക്ക് യോഗ്യതയുള്ളവര്‍. .
അപേക്ഷിക്കേണ്ട അവസാന തീയതി 2023 ഡിസംബര്‍ 17 ആണ്. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി https://www.federalbank.co.in/corporate-social-responsibility എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: