24 Oct 2024 3:24 PM GMT
വ്യവസായ വകുപ്പ് ആരംഭിച്ച സംരംഭക വർഷം പദ്ധതിയിലൂടെ കേരളത്തിൽ ഒരു ലക്ഷം വനിതകൾ സംരംഭകരായെന്ന സന്തോഷം പങ്കുവച്ച് മന്ത്രി പി രാജീവ്. രാജ്യത്തിൻ്റെ ചരിത്രത്തിൽ തന്നെ മുൻകാല അനുഭവം ചൂണ്ടിക്കാണിക്കാനില്ലാത്ത ഒരു നേട്ടമാണ് സംരംഭക വർഷം പദ്ധതിയിലൂടെ കേരളം സ്വന്തമാക്കിയിരിക്കുന്നതെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടികാട്ടി.
ഇന്ത്യയിൽ തന്നെ എം എസ് എം ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പദ്ധതിയാണ് കേരളത്തിൻ്റെ സംരംഭകവർഷം. ഈ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെട്ട 3,15,586 സംരംഭങ്ങളിൽ 1,01,048 സംരംഭങ്ങളും വനിതകളാണ് ആരംഭിച്ചിരിക്കുന്നത്. പദ്ധതിയുടെ 32% സംരംഭങ്ങളാണിത്. ഇതിലൂടെ 4115.65 കോടി രൂപയുടെ നിക്ഷേപവും 2 ലക്ഷത്തോളം തൊഴിലും കേരളത്തിലുണ്ടായിട്ടുണ്ട്. ഈ സംരംഭകരുടെ കൂടി പിന്തുണയോടെയാണ് കേരളം ഇത്തവണ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ രാജ്യത്തു തന്നെ ഒന്നാമത് തലയുയർത്തി നിൽക്കുന്നതെന്ന് മന്ത്രി അറിയിച്ചു.