image

9 April 2024 8:12 AM

Kerala

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ

MyFin Desk

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ
X

Summary

വൈദ്യുതി ഉപഭോഗം 11 കോടി യൂണിറ്റ് പിന്നിട്ടു


സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ.

ആദ്യമായി പ്രതിദിന വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റ് കടന്നു.

110.10 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. പീക് ടൈമിലെ വൈദ്യുതി ആവശ്യകതയും സർവകാല റെക്കോർഡിലാണ്.

ആറാം തീയതി രേഖപ്പെടുത്തിയ 10.82 കോടി യൂണിറ്റായിരുന്നു മുന്‍ റെക്കോര്‍ഡ്. ഉപയോഗത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തുന്നതോടെ വൈദ്യുതി വിതരണ ശൃംഖല താറുമാറാകുമോ എന്ന ആശങ്കയിലാണ് കെഎസ്ഇബി.

സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഉപയോക്താക്കൾ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് കെഎസ്ഇബിയുടെ നിർദേശം.

വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് കെഎസ്ഇബി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ നിർദേശം നൽകിയിരുന്നു.

ചൂടുകാരണം എസിയുടെ ഉപയോഗം വളരെയധികം കൂടിയതും രാത്രി സമയത്ത് വൈദ്യുതി വാഹനങ്ങൾ കൂടുതലായി ചാർജ് ചെയ്യുന്നതും വൈദ്യുതി വിതരണ സംവിധാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.

വൈദ്യുതിയുടെ ഉപയോഗം വളരെ കൂടുന്നത് കാരണം ലൈനിൽ ലോഡ് കൂടി ഫ്യൂസ് പോവുന്നതും വോൾട്ടേജിൽ ഗണ്യമായ കുറവുണ്ടാവുന്നയും നിയന്ത്രിക്കാനാവാത്ത സ്ഥിതിയാണ്.

മുൻകാലങ്ങളിൽ പീക്ക് ലോഡ് ആവശ്യകത വൈകുന്നേരം ആറ് മുതൽ പത്ത് വരെയായിരുന്നുവെങ്കിൽ ഇപ്പോഴത് രാത്രി 12 മണിയോളം ആയിട്ടുണ്ട്.