image

9 April 2024 6:03 AM

Kerala

സാമ്പത്തിക ക്രമക്കേട്; 12 സഹകരണ ബാങ്കുകളുടെ വിവരങ്ങൾ ധനമന്ത്രാലയത്തിന് കൈമാറി ഇഡി

MyFin Desk

സാമ്പത്തിക ക്രമക്കേട്; 12 സഹകരണ ബാങ്കുകളുടെ വിവരങ്ങൾ ധനമന്ത്രാലയത്തിന് കൈമാറി ഇഡി
X

Summary

ധനമന്ത്രാലത്തിന്‍റെ കീഴിലുള്ള റവന്യു വകുപ്പിനാണ് ഇഡി റിപ്പോർട്ട് നൽകിയത്


സംസ്ഥാനത്തെ 12 സഹകരണ ബാങ്കുകളിലെ ക്രമക്കേട് സംബന്ധിച്ച്‌ വിവരങ്ങൾ ധനമന്ത്രാലയത്തിന് കൈമാറി ഇഡി.

കരുവന്നൂർ ബാങ്കിന് സമാനമായ സാമ്പത്തിക ക്രമക്കേടുകൾ നടന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

അയ്യന്തോൾ, തുമ്പൂർ, നടക്കൽ, മാവേലിക്കര, മൂന്നിലവ്, കണ്ടല, പെരുങ്കാവിള, മൈലപ്ര, ചാത്തന്നൂർ, മാരായമുട്ടം സർവീസ് സഹകരണ ബാങ്കുകൾ, ബി എസ് എൻ എൽ എൻജിനിയേഴ്സ് സഹകരണ ബാങ്ക്, കോന്നി റീജണൽ സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ ക്രമക്കേട് നടന്നുവെന്നാണ് ഇഡി റിപ്പോര്‍ട്ട് നൽകിയത്.

ധനമന്ത്രാലത്തിന്‍റെ കീഴിലുള്ള റവന്യു വകുപ്പിനാണ് ഇഡി റിപ്പോർട്ട് നൽകിയത്.

നിയമങ്ങൾ ലംഘിച്ച് വൻ തുക വായ്പ നൽകി, പുറത്തു നിന്നും നിഷേപം സ്വീകരിച്ചു. തുടങ്ങിയ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇഡി റിപ്പോര്‍ട്ട് നൽകിയത്.

ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് ഈ ക്രമക്കേടുകള്‍ നടന്നതെന്ന് നിരീക്ഷണവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.