26 March 2024 6:52 AM GMT
Summary
ഏപ്രിൽ 13 വരെയാണ് ചന്തകൾ പ്രവർത്തിക്കുക
സംസ്ഥാനത്ത് ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ മാർച്ച് 28 മുതൽ ആരംഭിക്കും.
വിലക്കയറ്റത്തെ പിടിച്ചുനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ പ്രത്യേക ചന്തകൾ ആരംഭിക്കുന്നത്.
സംസ്ഥാനത്ത് 83 താലൂക്കുകളിലും ചന്തകൾ ഉണ്ടായിരിക്കും.
ഏപ്രിൽ 13 വരെയാണ് ചന്തകൾ പ്രവർത്തിക്കുക. 13 ഇനം സബ്സിഡി സാധനങ്ങൾ ചന്തകളിൽ ലഭ്യമാകും.
സപ്ലൈകോ ഉൽപ്പന്നങ്ങളും മറ്റ് സൂപ്പർമാർക്കറ്റ് ഇനങ്ങളും കുറഞ്ഞ വിലയിൽ ഇവിടെ ലഭ്യമാകും.
സംസ്ഥാന സർക്കാർ 200 കോടി രൂപയാണ് വിപണി ഇടപെടലിനായി കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നത്. ഈ തുക ഉൾപ്പെടെ ഉപയോഗിച്ചാണ് ഇക്കുറി ചന്തകൾ സജ്ജമാക്കുക.
കൂടാതെ ശബരി കെ- റൈസ് വിതരണവും തുടരുന്നുണ്ട്. ജയ അരിക്ക് 29 രൂപയും കുറുവ, മട്ട അരിക്ക് 30 രൂപയുമാണ് വില.