image

4 Dec 2023 5:36 AM GMT

Kerala

കേരളത്തില്‍ 100 കോടിയുടെ നിക്ഷേപവുമായി ഡോ. അഗർവാള്‍സ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റൽസ്

MyFin Desk

with an investment of 100 cr in kerala, dr.aggarwals group of eye hospitals
X

Summary

  • നിലവില്‍ 4 ആശുപത്രികളാണ് ഗ്രൂപ്പിന് കേരളത്തില്‍ ഉള്ളത്
  • കോഴിക്കോട് പുതിയ ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിച്ചു
  • ഗ്രൂപ്പിന് ഇന്ത്യക്ക് പുറമേ ആഫ്രിക്കയിലും സാന്നിധ്യം


കേരളത്തിൽ പുതിയ ആശുപത്രികൾ സ്ഥാപിക്കുന്നതിനും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനുമായി 100 കോടി രൂപയുടെ പദ്ധതിയുമായി ഡോ. അഗർവാള്‍സ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റൽസ്. കമ്പനിയുടെ വിപുലീകരണ പദ്ധതി പ്രകാരമുള്ള പുതിയ ആശുപത്രി കഴിഞ്ഞ ദിവസം കോഴിക്കോട് ഉദ്ഘാടനം ചെയ്തു

"കേരളത്തെ ലോകോത്തര നേത്ര പരിചരണ സേവനങ്ങളുടെ ലക്ഷ്യസ്ഥാനമാക്കി മാറ്റാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഞങ്ങൾ കേരളത്തിൽ ഏകദേശം 100 കോടി രൂപ നിക്ഷേപിക്കും." ഡോക്ടർ അഗർവാള്‍സ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റൽസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രാഹുൽ അഗർവാൾ പറഞ്ഞു.

രോഗികൾക്ക് ഉയർന്ന നിലവാരമുള്ള നേത്ര പരിചരണം ലഭ്യമാക്കുകയും ആരോഗ്യമേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ നിലവിലുള്ള നാല് ആശുപത്രികളുടെ നവീകരണവും നിക്ഷേപ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. അടുത്ത സാമ്പത്തിക വർഷം അവസാനത്തോടെ തിരുവനന്തപുരത്ത് ഗ്രൂപ്പിന്റെ രണ്ടാമത്തെ ആശുപത്രി തുറക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2025-26 അവസാനത്തോടെ കണ്ണൂർ, തൃശൂർ, പാലക്കാട്, കൊല്ലം, തലശ്ശേരി, മലപ്പുറം എന്നിവിടങ്ങളിൽ സാന്നിധ്യമറിയിക്കാനും പദ്ധതിയുണ്ട്.

10,000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന കോഴിക്കോട്ടെ ഹോസ്പിറ്റൽ പട്ടേരി, പൊറ്റമ്മലിൽ സ്ഥിതി ചെയ്യുന്നു.വിവിധ തരം നേത്ര രോഗങ്ങളുടെ പരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള ഉയർന്ന സൗകര്യങ്ങൾ ഇവിടെ വാഗ്ദാനം ചെയ്യുന്നു. ആശുപത്രിയില്‍ എത്തുന്ന രോഗികൾക്ക് ഈ മാസം അവസാനം വരെ സൗജന്യ കൺസൾട്ടേഷനുകൾ നൽകും.

ഡോ. അഗര്‍വാള്‍സ് ഗ്രൂപ്പ് നിലവിൽ ഇന്ത്യയിൽ 160 നേത്ര പരിചരണ കേന്ദ്രങ്ങളും ആഫ്രിക്കയിൽ 15 ലധികം നേത്ര പരിചരണ കേന്ദ്രങ്ങളും നടത്തുന്നു.