image

17 Nov 2022 4:15 AM GMT

Banking

സംസ്ഥാന ബാങ്കിംഗ് സിസ്റ്റത്തിൽ 43 ശതമാനം കിട്ടാക്കടം സഹകരണ ബാങ്കുകളുടേത്

C L Jose

സംസ്ഥാന ബാങ്കിംഗ് സിസ്റ്റത്തിൽ 43 ശതമാനം കിട്ടാക്കടം സഹകരണ ബാങ്കുകളുടേത്
X

Summary

മറ്റൊരു പ്രധാന കാര്യം ഇവിടെ പരാമർശിച്ച സഹകരണ ബാങ്കിംഗ് സംവിധാനത്തിൽ ആയിരക്കണക്കിന് സഹകരണ ക്രെഡിറ്റ് സൊസൈറ്റികൾ ഉൾപ്പെടുന്നില്ല എന്ന കാര്യമാണ്. ആർബിഐയുടെ ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ വകവെയ്ക്കാതെ ധൈര്യമായി സ്വയം 'ബാങ്കുകൾ' എന്നെഴുതിയ ബോർഡും തൂക്കിയാണ് അവർ പ്രവർത്തിക്കുന്നത്..


കൊച്ചി: കേരളത്തിലെ ബാങ്കിങ് സിസ്റ്റത്തിലെ മൊത്തം എൻ പി എ-യുടെ (NPA) അല്ലെങ്കിൽ കിട്ടാക്കടത്തിന്റെ 43.25 ശതമാനം നമ്മൾ വളരെയധികം...

കൊച്ചി: കേരളത്തിലെ ബാങ്കിങ് സിസ്റ്റത്തിലെ മൊത്തം എൻ പി എ-യുടെ (NPA) അല്ലെങ്കിൽ കിട്ടാക്കടത്തിന്റെ 43.25 ശതമാനം നമ്മൾ വളരെയധികം കൊട്ടിഘോഷിക്കപ്പെടുന്ന സഹകരണ ബാങ്കുകളുടെയാണെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു.

ജൂൺ 30 വരെയുള്ള കണക്കുകൾ നോക്കിയാൽ സഹകരണ ബാങ്കുകൾക്ക് സംസ്ഥാനത്തിന്റെ വായ്പാ വിപണിയിലെ സാന്നിധ്യം വെറും 11.10 ശതമാനം മാത്രമാണ്.

മൊത്തത്തിൽ, സംസ്ഥാന ബാങ്കിംഗ് സിസ്റ്റത്തിൽ 5.7 ശതമാനം മാത്രമേ എൻ പി എ ഉള്ളു.

കേരളത്തിൽ 12 പൊതുമേഖലാ ബാങ്കുകളും 20 സ്വകാര്യമേഖലാ ബാങ്കുകളും നിലവിലുണ്ട്. അവയുടെയെല്ലാം ശാഖകൾക്ക് പുറമെ സഹകരണ ബാങ്കുകളുടെ ഒരു ശൃംഖലയും കേരളത്തിലെമ്പാടുമുണ്ട്.

ഈ ബാങ്കുകൾ എല്ലാംകൂടി ജൂൺ 30-വരെ മൊത്തത്തിൽ 4,89,843.91 കോടി രൂപയുടെ വായ്പ നല്കിയിട്ടുള്ളതിൽ 27,932.38 കോടി രൂപ എൻ പി എ-യാണ്.

മറ്റൊരു പ്രധാന കാര്യം ഇവിടെ പരാമർശിച്ച സഹകരണ ബാങ്കിംഗ് സംവിധാനത്തിൽ ആയിരക്കണക്കിന് സഹകരണ ക്രെഡിറ്റ് സൊസൈറ്റികൾ ഉൾപ്പെടുന്നില്ല എന്ന കാര്യമാണ്. ആർബിഐയുടെ ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ വകവെയ്ക്കാതെ ധൈര്യമായി സ്വയം 'ബാങ്കുകൾ' എന്നെഴുതിയ ബോർഡും തൂക്കിയാണ് അവർ പ്രവർത്തിക്കുന്നത്..

കേരള ബാങ്ക്

കിട്ടാക്കടങ്ങളുടെ സിംഹഭാഗവും ഉടലെടുത്തിട്ടുള്ളത് പ്രൈമറി സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കുകൾ (PCARDB) ഉൾപ്പെടെയുള്ള കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ വികസന ബാങ്ക് (KSCARDB)ൽ നിന്നാണ്.

എന്നിരുന്നാലും, മൂന്ന് വർഷം മുമ്പ് 13 ജില്ലാ സഹകരണ ബാങ്കുകളുടെ മഹാലയനത്തെത്തുടർന്നു രൂപീകരിക്കപ്പെട്ട കേരള ബാങ്ക് എന്ന് മുദ്രകുത്തപ്പെട്ട കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് (KSCB) നും സഹകരണ ബാങ്കിങ്ഈ മേഖലയിലെ ഈ ബാഡ് ലോണിൽ ഒരു നല്ല വിഹിതം ഉണ്ട്.

ജൂൺ അവസാനത്തെ കണക്കുകൾ പ്രകാരം കേരള ബാങ്കിന്റെ ബുക്കിലെ 42,732 കോടി രൂപ വായ്പയിൽ കിട്ടാക്കടം ഔദ്യോഗികമായി കണക്കാക്കിയിരിക്കുന്നത് 5,666.49 കോടി രൂപയാണ്; അതായത് മൊത്തം വായ്പയുടെ 13.26 ശതമാനം.

വായ്പകൾ പുതുക്കി 'നിത്യഹരിത'മാക്കി നല്കാറുള്ളതിനാൽ അറിയപ്പെടാത്ത മോശം വായ്പകളുടെ അളവ് ഇതിലും വളരെ കൂടുതലായാരിക്കാമെന്നു ബാങ്കിന്റെ ഓഡിറ്റർമാർ പലപ്പോഴും ഓർമപ്പെടുത്താറുണ്ട്. .

കേരളത്തിൽ കിട്ടാക്കടങ്ങൾ കൂടുതൽ!

അൽപ്പം വിചിത്രമായി തോന്നാമെങ്കിലും കേരളം കേന്ദ്രമായുള്ള സ്വകാര്യമേഖലാ ബാങ്കുകൾക്കു ആനുപാതികമായി അവരുടെ വായ്പാ വിഹിതത്തേക്കാൾ വളരെ കൂടുതൽ മോശം വായ്പകളാണുള്ളത്.

ഉദാഹരണത്തിന്, സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കായ ഫെഡറൽ ബാങ്കിന്റെ ക്രെഡിറ്റ്-ഡെപ്പോസിറ്റ് (സിഡി; CD) അനുപാതം 41.43 ശതമാനമാണെങ്കിലും സംസ്ഥാനത്തുള്ള മോശം വായ്പയുടെ വിഹിതം വളരെ കൂടുതലായി 52.45 ശതമാനമാണ്.

CSB ബാങ്കിന്റെ കാര്യത്തിൽ, CD അനുപാതം 39.36 ശതമാനം ആയിരിക്കുമ്പോൾ സംസ്ഥാനത്തെ കിട്ടാക്കടത്തിന്റെ വിഹിതം 46.09 ശതമാനമാണ്. ധനലക്ഷ്മി ബാങ്കിന്, അത് 49.74 ശതമാനവും 61.16 ശതമാനവുമാണ്.

എന്നാൽ കൗതുകകരമെന്നു പറയട്ടെ, തൃശൂർ ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് (SIB) ന്റെ വായ്പകളും കിട്ടാക്കടങ്ങളും ഏതാണ്ട് തുല്യ അനുപാതത്തിലാണ്.

പൊതുമേഖല ബാങ്കുകളെ സംബന്ധിച്ചിടത്തോളം ചിത്രം തികച്ചും വ്യത്യസ്തമാണ്. അവയുടെ മൊത്തം വായ്പ 2,42,474 കോടി രൂപയുള്ളപ്പോൾ മോശം വായ്പ 8,359.29 കോടി രൂപയാണ്; അതായത്, പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം അനുപാതം 2022 ജൂൺ അവസാനം 3.44 ശതമാനമായിരുന്നു.