image

20 Dec 2024 9:14 AM

Kerala

1601 രൂപയുടെ കിറ്റ് 1082 രൂപയ്ക്ക്: കൺസ്യൂമർഫെഡ് ക്രിസ്മസ് - പുതുവത്സര വിപണി തിങ്കളാഴ്‌ച മുതൽ

MyFin Desk

1601 രൂപയുടെ കിറ്റ് 1082 രൂപയ്ക്ക്: കൺസ്യൂമർഫെഡ് ക്രിസ്മസ് - പുതുവത്സര വിപണി തിങ്കളാഴ്‌ച മുതൽ
X

കൺസ്യൂമർഫെഡ് ക്രിസ്മസ് - പുതുവത്സര വിപണി തിങ്കളാഴ്‌ച ആരംഭിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലും മറ്റ് ഉൽപ്പന്നങ്ങൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലും വിപണിയിലൂടെ ലഭിക്കും.

ക്രിസ്‌മസ്‌ ആഘോഷത്തിനുള്ള ബിരിയാണി അരി, ഡാൽഡ, ആട്ട, മൈദ, റവ, അരിപ്പൊടി, സേമിയ, പാലട, അരിയട, തേയില, ചുവന്നുള്ളി, സവാള തുടങ്ങിയവ വിൽപ്പന കേന്ദ്രങ്ങളിൽ ലഭ്യമാകും. സർക്കാർ നിശ്‌ചയിച്ച വിലയിലാകും സബ്‌സിഡി ഇനങ്ങൾ വിൽക്കുക. 1601 രൂപയുടെ കിറ്റ് 1082 രൂപയ്ക്ക് ആണ് നൽകുന്നത്. 170 വിപണന കേന്ദ്രങ്ങളിലൂടെയാണ്‌ വിൽപ്പന നടത്തുക.

ക്രിസ്മസ് - പുതുവത്സര വിപണിയിൽ കൺസ്യൂമർഫെഡ് 25 കോടിയുടെ സബ്സിഡി ഇനങ്ങളുടെയും 50 കോടിയുടെ നോൺ സബ്സിഡി സാധനങ്ങളുടെയും ഉൾപ്പെടെ 75 കോടി രൂപയുടെ വിൽപ്പനയാണ് ലക്ഷ്യമിടുന്നത്‌.