image

27 March 2024 9:55 AM GMT

Kerala

'വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല' എന്ന നിബന്ധന നിയമ വിരുദ്ധമെന്ന്- ഉപഭോക്തൃ കോടതി

MyFin Desk

വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല എന്ന നിബന്ധന നിയമ വിരുദ്ധമെന്ന്- ഉപഭോക്തൃ കോടതി
X

Summary

എതിര്‍ കക്ഷിയുടെ ബില്ലുകളില്‍നിന്ന് ഈ വ്യവസ്ഥ നീക്കം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു


'വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ല' എന്ന നിബന്ധന വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദര്‍ശിപ്പിക്കുന്നത് 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമ വിരുദ്ധമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വിധിച്ചു.

വില്‍പ്പന നടന്ന സാധനങ്ങള്‍ തിരിച്ചെടുക്കില്ലെന്ന് കടകളിലും ബില്ലുകളിലും പ്രദര്‍ശിപ്പിക്കുന്നതിനെതിരെയാണ് കോടതി ഉത്തരവ്.

എതിര്‍ കക്ഷിയുടെ ബില്ലുകളില്‍നിന്ന് ഈ വ്യവസ്ഥ അടിയന്തിരമായി നീക്കം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.

'വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ല’എന്ന ബോര്‍ഡ് വ്യാപാരസ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന ജിഎസ്ടി വകുപ്പിനും, ലീഗല്‍ മെട്രോളജി വകുപ്പിനും കോടതി നിര്‍ദേശം നല്‍കി.

എറണാകുളം മുപ്പത്തടം സ്വദേശി കൊച്ചിയിലെ സ്വിസ് ടൈം ഹൗസിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതി ഉത്തരവ്.